നോകൗട്ട് ഉറപ്പിക്കാൻ പോർച്ചുഗൽ

വിജയം ഉറപ്പാക്കാൻ പോകുന്ന നോകൗട്ട് സാധ്യതകളിൽ കണ്ണ് വച്ച്, രണ്ടാമത് ഗ്രൂപ്പ്‌ മത്സരത്തിൽ ഉറുഗ്വയെ നേരിടാനൊരുങ്ങി റൊണാൾഡോയുടെ പോർച്ചുഗൽ. തോൽവി ലോകകപ്പിന് പുറത്തേക്കുള്ള വഴിതെളിൽകുമെന്നതിനാൽ ജയിക്കാനുറച്ച് ഉറുഗ്വായും. ഖത്തറിൽ 29 നു പുലർച്ചെ 12.30 നു നടക്കാനിരിക്കുന്നത് ജീവൻമരണ പോരാട്ടം.

ആദ്യ കളിയിൽ, ഘാനയോട് പോർച്ചുഗൽ നേടിയ വിജയം, ഒരുവേള പാളിയിരുന്നെങ്കിൽ സമനിലയിൽ കലാശിച്ചേനെ. അതിനാൽ തന്നെ ഫെർണാണ്ടോ സാന്റോസിന്റെ  കീഴിലുള്ള തൽ ടീം ശ്രദ്ധാപൂർവ്വമായിരിക്കും നാളെ കരുക്കൾ നീക്കുന്നത്.

ആദ്യ ഗ്രൂപ്പ്‌ പോരാട്ടത്തിൽ തന്നെ സൗത്ത് കൊറിയയോട് വഴങ്ങിയ ഗോൾ രഹിത സമനിലയുടെ ക്ഷീണം തീർക്കുകയും, നോകൗട്ടിലേക്കുള്ള സാധ്യതകൾ സജീവമാക്കലുമാണ് ഉറുഗ്വായുടെ ലക്ഷ്യം. നിലവിൽ 3 പോയിന്റുള്ള പോർച്ചുഗീസിന്, ചൊവ്വാഴ്ച കൂടെ ഭാഗ്യം തുണച്ചാൽ, ഡിസംബർ 2 ഇലെ സൗത്ത് കൊറിയയുമായുള്ള അവസാനത്തെ ഗ്രൂപ്പ്‌ മത്സരത്തിന് മുന്പേ നോകൗട്ട് ഉറപ്പിക്കാം.

അവസാന 16 ടീം റൗണ്ടിൽ,4 കൊല്ലം മുൻപ് റഷ്യയിൽ വെച്ച്, പോർച്ചുഗലും ഉറുഗ്വായും കൊമ്പ്കോർത്തപ്പോൾ, സൗത്ത് അമേരിക്കൻ ശക്തികൾ എഡിസൺ കവാനിയുടെ രണ്ട് ഗോളുകൾക്ക് എതിരാളികളെ പുറത്താക്കിയിരുന്നു. 2022 ഖത്തർ ലോകകപ്പിൽ വലിയ പ്രതീക്ഷ നൽകുന്ന ടീമുകളിൽ ഒന്നല്ല പോർച്ചുഗൽ എങ്കിലും, ഇത്തവണ ടീമിനെ ഫൈനലിലേക് നയിക്കാനായാൽ, അത് റൊണാൾഡോയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാകും.

അതേസമയം 1930 ഇലും 50 ഇലും വേൾഡ് കപ്പ്‌ നേടിയ ഉറുഗ്വായ്, 2010 ഇൽ നാലാം സ്ഥാനവും, 2014 ഇൽ 16 ടീമിലൊന്നാവുകയും, നാല് വർഷം മുൻപ് റഷ്യയിൽ വച്ച് ക്വാർട്ടർ ഫൈനലിലെത്തുകയും ചെയ്തവരാണ്. പരിക്കേറ്റ ബാഴ്‌സിലോണ ഡിഫെൻഡർ, റൊണാൾഡ് അറോജോയുടെ അസാന്നിധ്യമാണ് ടീം നേരിടുന്ന വലിയ വെല്ലുവിളി.ഇത് സുവാരസിന് അധികചുമതലയാവുകയും ചെയ്യാം.

Leave a Comment