അർജന്റീനയുടെ നോകൗട്ട് സാധ്യതകൾ ഇനി ഇങ്ങനെ, പുറത്താവാൻ ഇനിയും സാധ്യത

അതെ, ഇതിഹാസം ഇവിടെ വീണ്ടും ആരംഭിച്ചു.ആദ്യ മത്സരം പരാജയം കണ്ടപ്പോൾ അത് വെറും തുടക്കം മാത്രമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് നീലപട മടങ്ങിവന്നിരിക്കുകയാണ്.

അർജന്റിന-മെക്സിക്കോ മത്സരത്തിൽ അർജന്റീന വിജയം കൊണ്ടിരുന്നു.2-0 ആയിരുന്നു സ്കോർ നില. അർജന്റിനയുടെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

ഇതോടെ പ്രീക്വാർട്ടറിലെത്താനുള്ള   സാധ്യത പട്ടിക വന്നിരിക്കുകയാണ്.

 എന്നാൽ ഗ്രൂപ്പിലെ 4 ടീമുകൾക്കും സാധ്യത തുല്യമായാണ് നിലനിൽക്കുന്നത്. അർജന്റീനയുടെ അടുത്ത മത്സരം പോളണ്ടുമായിട്ടാണ്.അതിൽ വിജയിച്ചാൽ മാത്രമേ  പ്രീക്വാർട്ടർ ഉറപ്പാകു.

ഗ്രൂപ്പിലെ അവസാന മത്സരങ്ങളാണ് പ്രീക്വാർട്ടറിലേക്കുള്ള സാധ്യത വ്യക്തമാക്കുന്നത്. അതുകൊണ്ട് അർജന്റീനയെ സംബന്ധിച്ച് അവസാന മത്സരം വളരെ നിർണായകമാണ്.

നിസാരവൽക്കരിക്കാവുന്ന ഒരു ടീമല്ല പോളണ്ട്. പോളണ്ട് രണ്ടു കളികളിൽ ഒരു സമനിലയും ഒരു ജയവും നേടിയവരാണ്.ഗ്രൂപ്പിൽ ഒന്നാമതുമാണ്. അതുകൊണ്ട് തന്നെ മികച്ച പോരാട്ടമാണ് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത്.

നാലു പോയെന്റുകളോടെയാണ് പോളണ്ട് ഗ്രൂപ്പിൽ മുന്നിൽ നിൽക്കുന്നത്.

ഒന്നല്ലെങ്കിൽ പോളണ്ടിനെ മറികടക്കുകയോ , സമനിലയിലോ എത്തിയാൽ മാത്രമേ  അർജന്റീനക്ക് തുല്യത നേടാനാകൂ. ലെവൻഡോസ്കിയാണ് പോളണ്ടിനെ നയിക്കുന്നത്.പോളണ്ടിനെ തോൽപ്പിക്കുന്നതിലൂടെ അർജന്റീനക്ക് 6 പോയിന്റാകും.

 ഗ്രൂപ്പിലെ അടുത്ത ടീമായ സൗദിക്ക്  മൂന്ന് പോയിന്റ് ആണ് നിലവിലുള്ളത്. ആദ്യം മത്സരത്തിൽ അർജന്റീനയെ തോൽപ്പിക്കുകയും രണ്ടാം മത്സരത്തിൽ പോളണ്ടുമായി പരാജയപെട്ടു.

മെക്സിക്കോ-സൗദി അറേബ്യ മത്സരം ഇനിയും നിലനിൽക്കുന്നുണ്ട്. ഇതിൽ സൗദി അറേബ്യ വിജയിക്കുകയാണെങ്കിൽ നോകൗട്ടിലേക്ക് എത്താൻ എളുപ്പമാണ്. മറിച്ച് മെക്സിക്കോക്കാണ് വിജയമെങ്കിൽ മത്സര പ്രകടനത്തിനനുസരിച്ചാണ് സാധ്യത വരുക.മെക്സിക്കോ ആകെ 1 പോയിന്റാണ് ഉള്ളത്.

അർജന്റീന -പോളണ്ടും ,  മെക്സിക്കോ-സൗദി അറേബ്യ ഈ മത്സരങ്ങൾ കൂടി കഴിഞ്ഞാലാണ് പ്രീക്വാർട്ടറിലേക്ക് ഉള്ള സാധ്യത ആർക്കൊക്കെയാണെന്നും  പോയിന്റ് നില എത്രയൊക്കെയാണെന്ന് വ്യക്തമാവുകയുള്ളൂ.

അപ്രതീക്ഷിത തോൽവിയിൽ  പിന്മാറാതെ വ്യക്തമായ പോരാട്ടം കാഴ്ചവെച്ച് മടങ്ങി വന്നിരിക്കുകയാണ് മെസ്സി.

എന്തായാലും കാത്തിരുന്ന് തന്നെ അറിയണം ഫ്രീ കോർട്ടിലേക്കുള്ള  ടീമുകൾ.  തങ്ങളുടെ ശക്തമായ തിരിച്ചുവരവിലൂടെ പ്രീക്വാർട്ടറിലേക്കുള്ള ചുവടെവെപ്പ് ആണ് അർജന്റീനയുടേതെന്നാണ് റിപ്പോർട്ടുകൾ.

Leave a Comment