Skip to content
Home » കിരീടം കീഴടക്കുന്നതിന് മുമ്പ് ഒരു തോൽവി ; അർജന്റീന ചരിത്രം ആവർത്തിക്കുന്നു

കിരീടം കീഴടക്കുന്നതിന് മുമ്പ് ഒരു തോൽവി ; അർജന്റീന ചരിത്രം ആവർത്തിക്കുന്നു

  • by

ഖത്തർ ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ അർജന്റീനയുടെ തോൽവി. നടുക്കം വിട്ടുമാറാതെ ആരാധകർ ഹൃദയങ്ങൾ. എന്നാൽ, ചരിത്രം ആവർത്തിക്കുകയാണ്.

ഇന്നലെ നടന്ന അർജന്റീന – സൗദി അറേബ്യ മത്സരത്തിൽ  2-1 ആണ് അർജന്റീന പരാജയപ്പെട്ടത്. സ്കോർചെയ്യാൻ ശ്രമിച്ചെങ്കിലും  സൗദി അറേബ്യയ്ക്ക് മുൻപിൽ  പിടിച്ചുനിൽക്കാൻ അർജന്റീനയ്ക്ക് ആയില്ല.

1990ലെ  ലോകകപ്പ് മത്സരത്തിൽ അർജന്റീന ആദ്യ കളി തോറ്റാണ് തുടങ്ങിയത്. കാമറൂൺ ടീമിനൊപ്പമായിരുന്നു മത്സരം. 1-0 തോറ്റെങ്കിലും , ഫൈനലിൽ എത്തിയതിനുശേഷമാണ് മെസ്സി പിൻവാങ്ങിയത്.

90ലെ ചരിത്രം ആവർത്തിക്കുമെന്ന ഉറച്ച മറുപടിയാണ്  അർജന്റീന വിമർശിക്കുന്നവർക്ക് മുൻപിൽ എത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സൗദി അറേബ്യ അർജന്റീനയെ തോൽപ്പിക്കുന്നത്.

 ഈ യാഥാർത്ഥ്യമാണ് അർജന്റീനയുടെ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. ഈ തോൽവിയിലൂടെ അർജന്റീന ഏറെ വിമർശനങ്ങളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള വ്യക്തമായ മറുപടിയാണ് ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷകൾ.

പല ലോകകപ്പ് മത്സരങ്ങളിലും തുടക്കത്തിലെ ജയിച്ചു വരുകയും പകുതിയിൽ വെച്ച് പിൻവാങ്ങേണ്ട അവസ്ഥയും അർജന്റീന ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് ചരിത്രത്തിലേക്ക് പിൻവാങ്ങുമ്പോൾ,  വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും യാതൊരു സ്ഥാനവും ആരാധകഹൃദയങ്ങൾ നൽകുന്നില്ല.

സൗദി അറേബ്യയുടെ മികച്ച പോരാട്ടവീര്യത്തെയും  ലോകം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.  ഇതിഹാസതാരത്തിന്റെ  അസ്തമയമെന്നു വരെ  കമന്റുകൾ ഉയരുന്നുണ്ട്.

സൗദി അറേബ്യയിലേക്ക് എത്തുന്ന അർജന്റീനയുടെ ഓരോ ഗോൾ ശ്രമവും  തടഞ്ഞു നിർത്തുന്നതിൽ  സൗദിയുടെ ഒവൈസിനെ  കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. സൗദിയുടെ പോരാട്ട വീര്യത്തെക്കുറിച്ചുള്ള പ്രശംസകൾക്കൊപ്പം  അർജന്റീനയെ  വിമർശിക്കുകയാണ്.

ലോകകപ്പ് ആരു നേടുമെന്നതിൽ  പ്രവചനങ്ങൾക്ക് അതീതമായാണ്  അത്ഭുതങ്ങൾ സംഭവിക്കുന്നത്. അർജന്റീന ചരിത്രം ആവർത്തിക്കുമോയെന്ന് കാത്തിരുന്ന് തന്നെ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *