Skip to content
Home » വിസിറ്റിംഗ് വിസയിൽ ഇനി സിംഗിൾ നെയിം പാടില്ല ; നിയമം മാറ്റി യുഎഇ

വിസിറ്റിംഗ് വിസയിൽ ഇനി സിംഗിൾ നെയിം പാടില്ല ; നിയമം മാറ്റി യുഎഇ

  • by

യുഎഇ : പാസ്പോർട്ടിൽ സിംഗിൾ നെയിം ആണോ നിങ്ങളുടേത്? എങ്കിൽ വിസിറ്റിംഗ് വിസ അനുവദനീയമല്ല. അതായത്,  ഇനി യുഎഇയിലേക്ക് സന്ദർശക / ടൂറിസ്റ്റ് വിസയിൽ പോകണമെങ്കിൽ ഗിവൺ നെയിമും സർ നെയിമും വേണം.

യുഎഇ നാഷണൽ അഡ്വാൻസ്  ഇൻഫർമേഷൻ സെന്റർ ആണ് പുതുക്കിയ നിയമം അറിയിച്ചത്. സന്ദർശക വിസക്കാർക്ക് മാത്രമാണ് ഇത് നടപ്പിലാക്കുക. ജോലി ചെയ്യുന്നവർക്കും റസിഡൻസ് വിസ ഉള്ളവർക്കും ഈ നിയമം ബാധകമല്ല.

അതായത്, പാസ്പോർട്ടിൽ ഗിവൺ നെയിമിന്റെ  സ്ഥാനത്ത്  പേര്: ‘അനൂപ്’ എന്നും സർ നെയിമിന്റെ സ്ഥാനത്ത് ഒന്നും കൊടുത്തിട്ടില്ലെങ്കിൽ സന്ദർശക വിസ അനുവദനീയമല്ല.

ഇനി ഒരാളുടെ ഗിവൺ നെയിമോ,  സർ നെയിമോ ‘രമേശ്‌ (സ്പെയിസ്) കുമാർ ‘ എന്നാണെങ്കിൽ യുഎയിലേക്ക് പ്രവേശിക്കാം. മറിച്ച്, രമേഷ്കുമാർ എന്ന് സ്പെയ്സ് ഇല്ലാതെയാണെങ്കിൽ പ്രവേശനം റദ്ദാകും.

എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻ‍ഡിഗോ വിമാന കമ്പനി അധികൃതറും ഈ നിയമത്തെ അനുകൂലിക്കുന്നുണ്ട്.  പ്രശ്നം എന്താണെന്ന് വെച്ചാൽ, മുൻപ് വിസ എടുത്തവരുടെ പാസ്പോർട്ടിൽ സിംഗിൾ നെയിമാണെങ്കിൽ അവരെയും യുഎഇ തടയും. മൂന്ന് ദിവസമായി നിയമം കർശനമായി തന്നെ പ്രാബല്യത്തിൽ ഉണ്ട്.

ഈ നിയമം വരുന്നതിനുമുമ്പ് വിസ എടുത്തവരെ ,  ഈ സാഹചര്യത്തിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എയർലൈൻസുകാരുടെ ഭാഗത്ത് നിന്നും സഹായവുമുണ്ട്.  പക്ഷേ രണ്ടുദിവസത്തെ കാത്തിരിപ്പ് വേണ്ടിവരും എന്നുമാണ് ട്രാവൽ ഏജന്റുകൾ അറിയിക്കുന്നത്.

പുതിയതായി പാസ്പോർട്ട് എടുക്കുന്നവരും, സന്ദർശക വിസ പുതുക്കുന്നവരും,  പുതിയതായി എടുക്കുന്നവരും നിയമവശങ്ങൾ എല്ലാം അറിഞ്ഞിരിക്കേണ്ടതാണ്.

സിംഗിൾ നെയിം ആവാതിരിക്കാൻ ശ്രദ്ധിക്കുക. ട്രാവൽ ഏജന്റ്മാരുടെ അശ്രദ്ധ മൂലവും ഇങ്ങനെ സംഭവിക്കാം.  അതില്ലായെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *