ബ്രസീൽ ഭയപ്പെടുത്തുന്ന ടീം ; അന്റോണിയോ റൂഡിഗർ

‘അവരിലോരോരുത്തരെയും എണ്ണി പറയാനെനിക്കാകും. ഒരു ഭീകരമായ ടീം ആണ് അവരുടേത്’ പറയുന്നത് റെയൽ മാഡ്രിഡിന്റെ ജർമ്മൻ താരം അന്റോണിയോ റൂഡിഗർ ആണ്. പറയുന്നതോ, ബ്രസീലിനെ കുറിച്ചും. ഖത്തറിൽ ലോകകപ്പ് ആരവങ്ങൾ തുടങ്ങിയെന്നിരിക്കെ, സ്വന്തം ടീമിനെ കുറിച്ചും എതിരാളികളെ കുറിച്ചുമുള്ള താരങ്ങളുടെ  ചിന്തകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

മുൻ ചാമ്പ്യൻമാരായ ബ്രസീൽ, 2022 ലോകകപ്പിനുള്ള തങ്ങളുടെ ടീമിനെ അനൗൺസ് ചെയ്തത് ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ച് കൊണ്ടായിരുന്നു. നിലവിലുള്ള ടീമുകളിൽ ഏറ്റവും താരസമ്പന്നമായ ബ്രസീൽ, ഇക്കാരണം കൊണ്ട് തന്നെയാണ് ലോകകപ്പ് ഫേവറൈറ്റുകളിൽ മുന്നിലാകുന്നത്.

ഏത് പൊസിഷനുകളിലും കളിക്കാൻ മുൻനിര താരങ്ങളെയാണ് ടിറ്റെ ഒരുക്കിയിട്ടുള്ളത്. ഇത് ലോകകപ്പ് നേടുന്നതിനുള്ള ബ്രസീലിന്റെ സാധ്യതയെ വർധിപ്പിക്കുന്നു. അറ്റാക്കിലും ഡിഫെൻസിലും ഏതൊക്കെ താരങ്ങളെ അണിനിരത്തി ഏതെല്ലാം തന്ത്രങ്ങളായിരിക്കും ടിറ്റെ പരീക്ഷിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം ഒന്നടങ്കം.

ബ്രസീൽ ടീമിന്റെ ഈ ആഴത്തെ കുറിച്ച് തന്നെയാണ് അന്റോണിയോയും പറയുന്നത്. ദി ഗാർഡിയന് കൊടുത്ത അഭിമുഖത്തിലാണ് റൂഡിഗർ ഇക്കാര്യം തുറന്ന് പറയുന്നത്. കളിക്കാരുടെ മികവും ടിറ്റെയുടെ തന്ത്രങ്ങളും മറ്റ് ടീമുകൾക്ക് വെല്ലുവിളിയുയർത്തുമെന്ന് ഉറപ്പാണ്.

“എന്നാൽ ഫേവറൈറ്റുകളെ കുറിച്ച് പറയുമ്പോ കളിക്കാരുടെ ഫോമിനെ കുറിച്ചതും പറയണം. ലോകകപ്പിന് മുൻപ് ബ്രസീലും ഫ്രാൻസുമായിരുന്നു ഫേവ റൈറ്റുകൾ. എന്നാൽ ഇപ്പോൾ അങ്ങിനെയല്ല. ഞങ്ങളുടെ ഒരു വലിയ രാജ്യമാണ്, ഞങ്ങൾക്ക് വലിയ ഒരു ടീമുമുണ്ട്. ഞങ്ങളെ ഒഴിവാക്കി നിർത്താൻ ആർക്കുമാകില്ല. എന്തു വേണമെങ്കിലും സംഭവിക്കാം. ” റൂഡിഗർ പറയുന്നു.

ബ്രസീലിന്റെ മുന്നേറ്റം നിര അതിശക്തമാണെന്നും അതിനാൽ തന്നെ അവർ പേടിക്കേണ്ട ടീം ആണെന്നും റൂഡിഗർ പറഞ്ഞു. ‘വിനിഷ്യസ്, റോഡ്രിഗസ് എന്നിങ്ങനെ എനിക്ക് പത്ത് പേരെ എണ്ണി പറയാനാകും. അവരെല്ലാവരെയും ഭയപ്പെടുത്തുമെന്നുറപ്പാണ്.

എന്നാൽ 90 മിനിറ്റിനുള്ളിൽ എന്ത് നടക്കുമെന്ന് നമ്മുക്ക് പറയാനാകില്ല. ഞങ്ങൾക്കാരെയും പേടിക്കേണ്ട ആവശ്യമില്ല. ഇത് ഫുട്ബോളാണ്. ടീമിന്നോട് ചേർന്ന് നിന്നാൽ അതൊരുപാട് സഹായിക്കും. ഇത് വലിയ ഒരു വേദിയാണ്. എനിക്ക് ടെൻഷനൊന്നുമില്ല. ഞങ്ങൾക്കൊപ്പം ഞങ്ങളുടെ ടീം ഉണ്ട്.’ റൂഡിഗർ പറയുന്നു.

ബ്രസീലിന് പുറമെ ഗ്രൂപ്പ്‌ C യിൽ, സെർബിയ, ക്യാമറൂൺ, സ്വിറ്റ്സർലൻഡ് എന്നീ ടീമുകളാണുള്ളത്. സെർബിയയ്ക്കെതിരെ നവംബർ 25 നാണ് ബ്രസീലിന്റെ ആദ്യ മത്സരം.

Leave a Comment