“കഠിന കഠോരമി അണ്ഡകടാഹം” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുഹാഷിൻ സംവിധാനം നിർവഹിക്കുന്ന ‘കഠിന കഠോരമി അണ്ഡകടാഹം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബേസിൽ ജോസഫ് ആണ് നായകൻ. നൈസാം സലാം പ്രൊഡക്ഷൻസാണ്  സിനിമ നിർമ്മിക്കുന്നത്.

പുഴു,  ഉണ്ട എന്നീ ചിത്രങ്ങളുടെ രചന തയ്യാറാക്കിയ ഹർഷതാണ് കഠിന കഠോരമി അണ്ഡകടാഹത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

ബേസിലിന്റെ  വേറിട്ട ഒരു വേഷപ്പകർച്ചയാണ്  ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ കാണാൻ സാധിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത ബേസിലിന്റെ വേറിട്ട അഭിനയമാണ് കഠിന കഠോരമേ അണ്ഡകടാഹത്തിലൂടെ നിർവഹിക്കുന്നതെന്നാണ് സംവിധായകൻ പറയുന്നത്.

ജനുവരിയിൽ സിനിമ റിലീസ് ചെയ്യുമെന്നാണ് നിലവിലെ റിപ്പോർട്ട്.കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

സിനിമയിൽ അർജുൻ സേതു, എസ്.മുണ്ടോൾ എന്നിവരാണ് ക്യാമറ ചെയ്യുന്നത്. മു.രി, ഷറഫു എന്നിവർ രചിച്ച ഗാനങ്ങൾക്ക്  ഗോവിന്ദ് വസന്തയാണ് സംഗീതസംവിധാനം. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി എന്നിവരാണ്.

ചെറിയൊരിടവേളക്കുശേഷം  ശക്തമായ തിരിച്ചുവരവാണ് ഈ സിനിമയിലൂടെ ബേസിലിന്. ഇന്ദ്രൻസ്,  ജാഫർ ഇടുക്കി, വിനു പപ്പു , സുധീഷ്, ശ്രീജ രവി , പാർവതി കൃഷ്ണ എന്നിവരും സിനിമയിൽ എത്തുന്നുണ്ട്.

Leave a Comment