കാത്തിരിപ്പിനൊടുവിൽ, “പൊന്നിയിൽ സെൽവൻ രണ്ടാം ഭാഗം”

ലോക സിനിമയെ തന്നെ  വ്യത്യസ്തമാക്കിയ ഒരു അനുഭവമാണ് “പൊന്നിയിൽ സെൽവൻ”. ആദ്യ ഭാഗത്തിന്റെ ആരവം ഇപ്പോഴും അവസാനിച്ചിട്ടില്ല. അത് പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുകയാണ്.  കാരണമല്ലേ, പൊന്നിയിൽ സെൽവൻ രണ്ടാം ഭാഗം  റിലീസ് ചെയ്യാൻ പോകുന്നു.

ഏപ്രിൽ 28നാണ് റിലീസ് ഡേറ്റ് വെച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ട്വിറ്ററിൽ  ഈ വിവരം പങ്കുവെച്ചത്. പൊന്നിയിൽ സെൽവൻ ആദ്യഭാഗം ഇറങ്ങിയതോടെ , രണ്ടാം ഭാഗത്തിന് ആയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു എല്ലാവരും. എന്നാൽ ഇത്ര പെട്ടെന്ന് വരുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ കാത്തിരിപ്പിന് വിരാമം ഇട്ടിരിക്കുകയാണ് ആരാധകർ ഹൃദയങ്ങൾ.

സെപ്റ്റംബർ 30ന് ആയിരുന്നു പൊന്നിയിൽ സെൽവൻ ആദ്യഭാഗം റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നട  എന്നീ അഞ്ചു ഭാഷകളിൽ ഒരുമിച്ചാണ് റിലീസ് ചെയ്തത്.

താരനിരകളുടെ ഘോഷയാത്രയായിരുന്നു പൊന്നിയിൽ സെൽവൻ. ചോള രാജാക്കന്മാരുടെ കഥ പറയുന്ന പൊന്നിയിൽ സെൽവൻ, രണ്ടാം ഭാഗം ഇറങ്ങുന്നതിലൂടെയെ പൂർണ്ണമാവൂ. കഥാപാശ്ചാത്തലം മാത്രമാണ് ആദ്യ ഭാഗത്തിൽ വിശദമാക്കുന്നത്.

എ. ആർ റഹ്മാന്റെ സംഗീതവും  രവിവർമ്മന്റെ ചായഗ്രഹണവും  പൊന്നിയിൽ സെൽവനെ ഇത്രയേറെ  ആകർഷകമാക്കി തീർത്തതിൽ പ്രധാന പങ്കുവഹിച്ചു. മണിരത്നവും  ലൈക്ക പ്രൊഡക്ഷൻസും  ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ, ഐശ്വര്യ റായി, തൃഷ,  വിക്രം, ജയംരവി , കാർത്തി, ജയറാം , ഐശ്വര്യ ലക്ഷ്മി, പ്രകാശ് ലാൽ , ശരത് കുമാർ,  റഹ്മാൻ എന്നീ താരനിരകൾ അണിനിരന്നു.

കൽക്കി കൃഷ്ണമൂർത്തി എഴുതിയ ചരിത്ര നോവൽ ആണ് പൊന്നിൽ സെൽവൻ. ഈ നോവലിന് ആസ്പദമാക്കിയാണ് സിനിമ. ചോള രാജകുമാരൻ അരുൾമൊഴിവർമ്മന്റെ കഥയാണ് നോവലിലെ പശ്ചാത്തലം. തമിഴ് സാഹിത്യത്തിൽ ഏറ്റവും മഹത്തായ ഒരു കൃതിയായിട്ടാണ്   പൊന്നിയിൽ സെൽവനെ വിലയിരുത്തിയിട്ടുള്ളത്.

 പൊന്നിയിൽ സെൽവൻ എന്ന നോവലിനോട് പൂർണ്ണമായും നീതിപുലർത്തിയാണ് മണിരത്നം സിനിമ തയ്യാറാക്കിയിരിക്കുന്നത്. പൊന്നിയിൽ സെൽവന്റെ ആദ്യഭാഗത്തിൽ ,  കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകൾ കൊടുക്കുകയാണ് മണിരത്നം.

കഥയുടെ പ്രധാന ഘടകങ്ങൾ എല്ലാം  രണ്ടാം ഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊമേഴ്സ്യൽ  ചേരുവകളെ  കൂട്ടിക്കലർത്താതെയാണ്  മണിരത്നം സിനിമ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കഴിവിന്റെ മികവുറ്റ ഒരേടാണ് പൊന്നിയിൽ സെൽവൻ.

Leave a Comment