5000 കോടിയുടെ പൂന്തോട്ട ടെർമിനൽ ; ‘ടെർമിനൽ ഇൻ എ ഗാർഡൻ’ ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി

ബാംഗ്ലൂർ : ‘ടെർമിനൽ ഇൻ എ ഗാർഡൻ ‘ ആശയം പ്രാവർത്തികമാക്കി  ബാംഗ്ലൂര് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. ഇനി പൂന്തോട്ടത്തിന് നടുവിലൂടെ  ആസ്വദിച്ച് നടക്കാം യാത്രക്കാർക്ക്. വിമാനത്താവളത്തിലെ ടെർമിനൽ- 2ലാണ്  (T2) ഇത് തയ്യാറാക്കിയിരിക്കുന്നത്. നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്.

5000 കോടി മുതൽമുടക്കിയാണ്  ഈ പൂന്തോട്ട ടെർമിനൽ സാക്ഷാത്കരിച്ചിരിക്കുന്നത്. വളരെയേറെ  പ്രത്യേകതകളാൽ  സമ്പന്നമാണ് ടെർമിനൽ 2. ഒരു വർഷം 25 ദശലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള പ്രത്യേകശേഷിയോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

കർണാടകയുടെയും ദക്ഷിണേന്ത്യയുടെയും കല സാംസ്കാരിക തനിമ ഉൾക്കൊള്ളിച്ചു കൊണ്ടാണ്  ഈയൊരു ആശയത്തിലേക്ക് എത്തിയതെന്ന് പറയുന്നു. ടെർമിനലിന് അകത്തും പുറത്തും ചെടികൾ കൊണ്ടും പൂക്കൾ കൊണ്ടും  മനോഹരമായി അലങ്കരിക്കുകയും, യാത്രക്കാർക്ക്  പ്രകൃതിയുടെ സൗന്ദര്യം വെളിപ്പെടുത്തുന്ന അനുഭൂതി കൂടിയാണ് ഈ വിമാനത്താവളം.

2,55,645 ചതുരശ്രമീറ്റർ വിസ്തീർണമാണ് ടെർമിനൽ 2വിന്റേത്. ആയതുകൊണ്ട് ഗേറ്റ് ലോഞ്ചിൽ 5,953 പേർക്ക് ഒരേ സമയം ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ ഫേസിൽ 15 ബസ് ഗേറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 90 ചെക്ക് ഇൻ സൗകര്യവും, 17 സുരക്ഷാ പരിശോധന വഴിയും , 22 കോൺടാക്ട് ഗേറ്റുകളും,9 കസ്റ്റംസ്  സ്ക്രീനിംഗ് സൗകര്യങ്ങളും  ഇവിടെ ഒരുക്കിയിട്ടുണ്ട്.

ആധുനികവൽക്കരണത്തിനൊപ്പം സാംസ്കാരിക  പ്രാധാന്യം വ്യക്തമാക്കുന്നതുമായ  ഒരു ആശയമാണ് ‘ടെർമിനൽ ഇൻ എ ഗാർഡൻ’.

Leave a Comment