Skip to content
Home » “പൗരുഷ വർദ്ധനവിനും  രോഗശമനത്തിനും കഴുതമാംസം” ; മാരകരോഗങ്ങളെ ക്ഷണിച്ചുവരുത്തി മനുഷ്യർ

“പൗരുഷ വർദ്ധനവിനും  രോഗശമനത്തിനും കഴുതമാംസം” ; മാരകരോഗങ്ങളെ ക്ഷണിച്ചുവരുത്തി മനുഷ്യർ

  • by

തെറ്റിദ്ധാരണകൾക്കും അന്ധവിശ്വാസങ്ങൾക്കും ഒട്ടും പുറകിലല്ല നമ്മുടെ രാജ്യം. വിചിത്രമായ വിശ്വാസങ്ങളും ആചാരങ്ങളും ഇന്നും നിലനിൽക്കുന്നു എന്നത് കൗതുകകരമല്ല. പക്ഷേ,  അതിനെല്ലാം ബലിയാടാക്കേണ്ടി വരുന്ന മിണ്ടാപ്രാണികളാണ്.

നാൽക്കാലികളിൽ പലതരത്തിലുള്ള ജീവികളുടെ ഇറച്ചികൾ ഭക്ഷിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ കഴുതയിറച്ചിയുടെ  സാന്നിധ്യം രുചികളിൽ അറിയിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിത കഴുതകളുടെ എണ്ണത്തിൽ 61% കുറഞ്ഞതായി റിപ്പോർട്ട്.

പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ്-ഇന്ത്യ (പെറ്റ-ഇന്ത്യ) യും ബപട്ല പൊലീസും അനിമൽ റെസ്‌ക്യൂ ഓർഗനൈസേഷനും  ഹൈദരാബാദിൽ സംയുക്തമായി നടത്തിയ  ഇടപെടലിലാണ് 400 കിലോ കഴുത ഇറച്ചി പിടികൂടിയത്. ഇതിനെ തുടർന്ന്  ഓംഗോളിലെ താഡപല്ലെയിൽ 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഈ ഓപ്പറേഷനു പിന്നാലെയാണ്  കഴുത ഇറച്ചിയുടെ പിന്നിലെ സത്യാവസ്ഥ ലോകം അറിയുന്നത്. രാജ്യത്ത് വൻതോതിലാണ് കഴുത ഇറച്ചി കയറ്റി അയക്കപ്പെടുന്നത് എന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.

ഇന്ത്യയിൽ ഒരിടത്തും  കഴുതയെ കശാപ്പു ചെയ്യുന്നതിനുള്ള അനുമതിയില്ല. ആയതുകൊണ്ട് തന്നെ സ്വകാര്യമായ ഇടങ്ങളിലും രാത്രി സമയങ്ങളിലും റോഡരികിലും പാലങ്ങൾക്ക് അടിയിലുമൊക്കെയാണ് കശാപ്പു ചെയ്യുന്നത്.

പെറ്റയിലെ വീഗൻ പ്രോജക്ട്‌സിലെ കിരൺ അഹൂജയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കഴുതകളെ കൊണ്ടുവരുന്നത്.

കഴുത മാംസം കഴിക്കുന്നതിലൂടെയോ രക്തം കുടിക്കുന്നതിലൂടെയോ രോഗശമനത്തിനും  പൗരുഷ വർദ്ധനവിനും സഹായിക്കുമെന്ന തെറ്റിദ്ധാരണയാണ്  ഇതിനുപിന്നിൽ.

3.2 ലക്ഷം കഴുതകൾ ഉണ്ടായിരുന്ന ഇന്ത്യയിൽ, നിലവിൽ 1.2 ലക്ഷം കഴുതകളാണുള്ളത്. കശാപ്പ് ചെയ്യപ്പെടുന്നതിലൂടെ  61% കഴുതകളാണ് നഷ്ടമായിരിക്കുന്നത്.

രാജ്യത്ത് ആന്ധ്രപ്രദേശിൽ കഴുത ഇറച്ചിക്ക്  പ്രിയമേറുന്നു എന്ന വാർത്തയും ഈയടുത്ത കാലത്താണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെസ്റ്റ്  ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടൂർ എന്നീ ഭാഗങ്ങളിലാണ് കൂടുതലായും കശാപ്പ് ചെയ്യപ്പെടുന്നത്. നിയമവിരുദ്ധമായാണ്  ഇതെല്ലാം ചെയ്യുന്നതെന്ന് അറിഞ്ഞിട്ടും,  ആവശ്യക്കാർ ഏറിവരുന്നത്  വളരെ വിചിത്രം എന്നാണ്  രേഖപ്പെടുത്തുന്നത്.

കഴുതപ്പാലിന്റെ ഗുണം  വർഷങ്ങൾക്കു മുമ്പ് നിലനിൽക്കുന്നതാണ്. അതിന് പിൻപറ്റിയാണ് ഇത്തരം ഒരു  സാഹസം പലയിടങ്ങളിലും അരങ്ങേറുന്നത്. പരസ്യമായ കച്ചവടം നടത്താൻ ആകില്ലെങ്കിലും സ്വകാര്യമായ കച്ചവടങ്ങൾ വൻ ലാഭത്തിലാണ് നടക്കുന്നത്. ഇരട്ടി പൈസ കൊടുത്താണ് ഇറച്ചി ഓരോരുത്തർ വാങ്ങുന്നതും.

പ്രധാനമായും കഴുത മാംസം കയറ്റി അയക്കുന്നത്  ചൈന, ദക്ഷിണ കൊറിയ, കെനിയ എന്നിവിടങ്ങളിലേക്കാണ്.  മാംസം മാത്രമല്ല , വൃത്തിയാക്കിയ കഴുതയുടെ ശരീരഭാഗങ്ങൾ, തൊലി ഉൾപ്പെടെ കയറ്റുമതി ചെയ്യുന്നുണ്ട്.

മാംസം കൊണ്ട് ലൈംഗികശേഷി വർദ്ധിപ്പിക്കാനുള്ള മരുന്നുകളാണ് ഉണ്ടാക്കുന്നത്. മരുന്നുകൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് കെനിയയിലാണ്. അതുകൊണ്ട് കെനിയയിൽ പ്രത്യേകം അറവുശാലകളും ഇതിന് ലഭ്യമാണ്.

മറ്റൊരു കാര്യം എന്തെന്നാൽ, ഒരു വർഷത്തിനിടെ കഴുത മാംസത്തിനുള്ള ആവശ്യകരുടെ എണ്ണം 2 ഇരട്ടിയായി കൂടിയിരിക്കുകയാണ് എന്നാണ്  ബ്രില്യന്റ് അറവുശാലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോൺ എൻഗോൻജോ കരിയുകി പറയുന്നത്. ഈ അറിവ് ശാലയിൽ ഒരു ദിവസം 100ൽ കൂടുതൽ കഴുതകളെ കശാപ്പ് ചെയ്യുന്നുണ്ട്.

2018 ഇതിനെതിരെ നടപടി സ്വീകരിച്ചെങ്കിലും കാര്യമായ മാറ്റമൊന്നും ഇതുവരെ വന്നിട്ടില്ല. ജനങ്ങൾ വരുത്തിക്കൂട്ടുന്ന ആപത്തുകൾ ആണ് ഇതൊന്നും, മാരകമായ പല അസുഖങ്ങളും ഇതിലൂടെ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും  ആരോഗ്യ അധികൃതർ  പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *