സ്വപ്ന ഫൈനലിൽ താനാഗ്രഹിക്കുന്ന എതിരാളികളുടെ പേര് വെളിപ്പെടുത്തി റൊണാൾഡോ

2022 ലെ വേൾഡ് കപ്പ്‌ മത്സരങ്ങൾ തുടങ്ങാൻ കേവലം ഒരു ദിവസം മാത്രം അവശേഷിക്കേ ആരാധകരും താരങ്ങളും ഒരേപോലെ ആവേശത്തിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മത്സരങ്ങളുടെ ഫല പ്രവചനവും അതിനോടുള്ള പ്രതികരണങ്ങൾ കൊണ്ടും നിറഞ്ഞിരിക്കയാണ് സോഷ്യൽ മീഡിയ.

അതിനിടയിൽ ലോകകപ്പ് ഫൈനലിൽ എതിരാളികളായി താൻ ആഗ്രഹിക്കുന്ന ടീമിനെ കുറിച്ച് പറയുന്നു പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാൾഡോ. നിരവധി പേർ പ്രവചിച്ച പോർച്ചുഗൽ – അർജന്റീന ഫൈനലിനു പകരം, എതിരാളികളായി ബ്രസീലിനെ വേണമെന്നാണ് തന്റെ ആഗ്രഹം എന്ന് റൊണാൾഡോ പറഞ്ഞു.

മാഞ്ചേസ്റ്റർ യുണൈറ്റഡ് സഹതാരമായ കാസ്മിറയോട് താൻ തമാശ മട്ടിൽ ഫൈനൽ പോർച്ചുഗലും ബ്രസീലും തമ്മിലാകുമെന്നും, എങ്കിൽ അതൊരു സ്വപ്ന ഫൈനലാകുമെന്നും, പ്രയാസമുള്ള കാര്യമാണെങ്കിലും താൻ ആഗ്രഹിക്കുന്ന ഫൈനൽ അതാണെന്നും  പറയാറുള്ളതായി റൊണാൾഡോ ലൈവ്സ്കോറിനോട് പറഞ്ഞു.

തനിക്ക് ഊഷ്മളമായ കാലാവസ്ഥയോടാണ് പ്രിയമെങ്കിലും, ഏത് കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന പ്രൊഫഷണൽ കളിക്കാരായാണ് ഞങ്ങൾ തയ്യാറായിട്ടുള്ളതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

2022 വേൾഡ് കപ്പിൽ ഏറെ പ്രതീക്ഷ നൽകുന്ന ഫേവറൈറ്റുകളായാണ് പോർച്ചുഗലിനെ ആരാധകൾ കാണുന്നത്. ക്യാപ്റ്റൻ റൊണാൾഡോയ്‌ക്കൊപ്പം, ബ്രൂണോ ഫെർണാണ്ടെസ്, റൂബെൻ ഡിയാസ്, ബെർണാഡോ സിൽവ എന്നിവരും കോച്ച്  ഫെർണാണ്ടോ സാന്റോസും പ്രതീക്ഷ ഉണർത്തുന്നുണ്ട്.

ഘാന,സൗത്ത് കൊറിയ, ഉറുഗ്വായ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് H ഇലാണ് പോർച്ചുഗൽ. നവംബർ 24 നു ഘാനയ്‌ക്കെതിരെയാണ് ലോകകപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരം. തുടർന്ന് നവംബർ 28 നു ഉറുഗ്വായ് ആയും, ഡിസംബർ 2 നു സൗത്ത് കൊറിയയോടുമാണ് തുടർന്നുള്ള മത്സരങ്ങൾ.

Leave a Comment