Skip to content
Home » വേൾഡ് കപ്പ്‌ അറബികൾക്ക് ചരിത്രപരമായ നാഴികക്കല്ല് ; ഷെയ്ഖ് മുഹമ്മദ്‌

വേൾഡ് കപ്പ്‌ അറബികൾക്ക് ചരിത്രപരമായ നാഴികക്കല്ല് ; ഷെയ്ഖ് മുഹമ്മദ്‌

  • by

2022 ഫിഫ വേൾഡ് കപ്പ്‌ ഖത്തറിൽ തുടങ്ങാൻ ഏതാനും ദിവസങ്ങൾ അവശേഷിക്കേ, ഖത്തറിന് ആശംസകളുമായി  ദുബൈയുടെ  ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌. തന്റെ ട്വിറ്റെർ പോസ്റ്റിലൂടെയാണ് ദുബൈയുടെ വൈസ് പ്രസിഡന്റ്‌ കൂടിയായ ഷെയ്ഖ് മുഹമ്മദ്‌ സന്തോഷം പങ്കുവെച്ചത്. നവംബർ 20 നാണ് ഖത്തറിൽ ഫിഫ വേൾഡ് കപ്പ്‌ തുടങ്ങുന്നത്.

ലോകക്കപ്പിന് ആതിഥേയത്വം വഹിക്കാനായത് ഖത്തറിന്റെ നേട്ടവും, ഗൾഫിനു അഭിമാനവും, എല്ലാ അറബികൾക്കും ചരിത്രപരമായ നാഴികക്കല്ലുമാണെന്നാണ് അദ്ദേഹം ട്വിറ്റെറിലൂടെ നൽകിയ സന്ദേശം.’അറബ് രാജ്യങ്ങൾക്ക് മുഴുവൻ ഇത് സന്തോഷിക്കാനുള്ള കാരണമാണ്.

ഈ ആഗോള നേട്ടത്തിനു ഖത്തറിന്റെ അമീറിനും, ഖത്തറിലെ സഹോദരന്മാർക്കും എന്റെ അഭിനന്ദനങ്ങൾ ‘ ഷെയ്ഖ് മുഹമ്മദ്‌ പോസ്റ്റിൽ കുറിച്ചു. തങ്ങളുടെ രാജ്യത്തെ ഈ ആഗോളപരിപാടിയെ എല്ലാ രാജ്യക്കാരും എല്ലാ പ്രദേശത്തെ ജനങ്ങളും പിന്തുണയ്ക്കുന്നുണ്ട്. ഗൾഫിനും അറബ് രാജ്യങ്ങൾക്കും തുടർന്നും വിജയം ആശംസിച്ചു കൊണ്ടാണ് പോസ്റ്റ്‌ അവസാനിക്കുന്നത്.

ലോകകപ്പിനോടനുബന്ധിച്ച് രാജ്യത്തേക്കൊഴുകുന്ന കാണികളുടെ വർധന കണക്കാക്കി, കൂടുതൽ ഗതാഗത സൗകര്യം ദുബായ് ഈ ആഴ്ച മുതൽ ഒരുക്കിയിട്ടുണ്ട്. കളി കാണാൻ വരുന്നവർക്ക് വേണ്ടിയുള്ള താമസസൗകര്യങ്ങളും വിപുലീകരിച്ചിട്ടുണ്ട്.

ഫാൻ സോണുകളിൽ നിന്നും , ദുബായിലെ രണ്ടാമത്തെ ഹബ്ബായ അൽ മക്തും ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോകുന്നവരുടെ സഞ്ചാരം സുഖമമാക്കുന്നതിന് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി, കരീം ആപ്പ് വഴി നിലവിലുള്ള 11,310 ഫ്ളീറ്റിലേക്ക് 700 ഹല ടാക്സികൾ കൂടി കൂട്ടിച്ചേർക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *