Skip to content
Home » അന്ന് അപമാനിച്ചു , ഇന്ന് ലോകത്തിൽ ഏറ്റവും മികച്ചത് ; “ലംബോർഗിനി–ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് ” തരംഗമായി ട്രെയിലർ

അന്ന് അപമാനിച്ചു , ഇന്ന് ലോകത്തിൽ ഏറ്റവും മികച്ചത് ; “ലംബോർഗിനി–ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് ” തരംഗമായി ട്രെയിലർ

  • by

ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് കാറുകളിൽ ഒന്നാണ് ലംബോർഗിനി. ലംബോർഗിനിയ്ക്കു പിന്നിലും അപമാനിതനായവന്റെ പ്രതികാരം ഉണ്ടെന്ന്  ആർക്കെങ്കിലും അറിയാമോ? ഇല്ല, അല്ലേ.

എന്നാൽ അങ്ങനെയും ഒരു യാഥാർത്ഥ്യമുണ്ട്. ലംബോർഗിനിയുടെ പിറവിക്ക് പിന്നിലും ചെറുതല്ലാത്ത  ഒരു കഥ നിലനിൽക്കുന്നുണ്ട്. പലരും അറിയാതെ പോയതും മനസ്സിലാക്കാതെ പോയതും അത് തന്നെയാണ്. എന്നാൽ, ഇപ്പോൾ ആരുമറിയാതെ പോയതിനെ തിരശ്ശീലക്കും മുൻപിലേക്ക് കൊണ്ടുവരുകയാണ് .

ഏതൊരു ഇതിഹാസത്തിന് പിന്നിലും അപമാനിതനായ ഒരു മനുഷ്യന്റെ കഥ ഉണ്ടായിരിക്കും. അത് തന്നെയാണ് ലംബോർഗിനിയുടെ വിജയത്തിനു പിന്നിലും.

വർഷങ്ങൾക്കു മുമ്പ്  താൻ സ്വന്തമാക്കിയ കാറിനെ കുറിച്ച്  ഒരു പരാതിയുമായി ഒരാൾ അതിന്റെ നിർമ്മാതാവിനെ സമീപിക്കുന്നു. ഫെരാരി കാറിനെ കുറിച്ചുള്ള പരാതിയുമായി ഫെറൂച്ചിയോ  ചെല്ലുന്നു. സാക്ഷാൽ എൻസോ ഫെരാരിയെ കാണാൻ. ട്രാക്ടർ നിർമ്മാതാവായ ഫെറൂച്ചിയോടെ   വാക്കുകളെ പരിഹസിച്ചു തള്ളുന്നു എൻസോ ഫെരാരി. ഈ അപമാനത്തിനുള്ള മറുപടിയാണ് ലംബോർഗിനി.

നീണ്ട ചരിത്രമാണ് ഇന്നു കാണുന്ന ലംബോർഗിനിയിലേക്ക് ഫെറൂചിയോനെ നയിച്ചത്. വർഷങ്ങളുടെ കഠിനപ്രയത്നമാണ് ലംബോർഗിനി. ഈ ചരിത്രമാണ് ഇനി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.

അഞ്ചുവർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ” ലംബോർഗിനി – ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് ” സിനിമയുടെ ട്രെയിലർ പുറത്തിറങ്ങുന്നത്.

‘ഒരു കാറിന് എന്താണ് ഇത്ര വലിയ ചരിത്രം?’ എന്ന സംശയങ്ങൾക്ക് ഇട കൊടുക്കാതെയാണ് ട്രെയിലർ ഇറങ്ങിയിരിക്കുന്നത്. മനുഷ്യനും വാഹനങ്ങളും തമ്മിലുള്ള ഒരു  വൈകാരിക ബന്ധത്തെ മുൻനിർത്തിയാണ്  സിനിമ. അപമാനിക്കപ്പെടുന്നതിലൂടെ തോറ്റു പോകുന്നതിനു പകരം, അതിൽനിന്നും ഊർജ്ജം കണ്ടെത്തി ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്  ലംബോർഗിനി.

ഫ്രാങ്ക് ഗ്രില്ലോയാണ് ഫെറൂസിയോ ലംബോർഗിനിയുടെ വേഷത്തിലെത്തുന്നത്. ഗബ്രിയേൽ ബയേണിനെയാണ്  പ്രതിനായകനായ  എൻസോ ഫെരാരിയെ അവതരിപ്പിക്കുന്നത്. രണ്ടാഴ്ച മുൻപാണ് ട്രെയിലർ ഇറങ്ങിയത്. ഇതിനോടകം തന്നെ  കോടിക്കണക്കിന് ജനങ്ങൾ യൂട്യൂബിൽ ഇത് കണ്ടുകഴിഞ്ഞു. നവംബർ 18നാണ് സിനിമാറിലീസ്.

ഒന്നുമല്ലാതിരുന്നിടത്ത് നിന്നും  ലോകത്തിലെ തന്നെ ഒരു മികച്ച ഭാഗമായി തീർന്ന ഒരാളുടെ ജീവിതവും, അയാൾ ഉയർത്തിയ ബ്രാൻഡുമാണ് ” ലംബോർഗിനി – ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് “.

Leave a Reply

Your email address will not be published. Required fields are marked *