‘കാന്താര’ ഇനി ആമസോൺ പ്രൈമിൽ ; കാണാം നവംബർ 24ന്

ചുരുങ്ങിയ സമയം കൊണ്ട്  കേരളത്തിൽ വളരെയേറെ സ്വീകാര്യത ലഭിച്ച  കന്നട ചിത്രമാണ് കാന്താര. കേരളത്തിൽ നിന്ന് മാത്രം  ഒരുകോടിയുടെ കളക്ഷനാണ് കാന്താര നേടിയെടുത്തത്.

ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റുകളും തന്റെ തന്നെ ജീവിതത്തിലെ  അനുഭവങ്ങളെയും കോർത്തിണക്കികൊണ്ടാണ്  ഡയറക്ടറും നായകനുമായ  ഋഷഭ് ഷെട്ടി കാന്താര തയ്യാറാക്കിയിരിക്കുന്നത്.

തിയേറ്റർ എക്സ്പീരിയൻസ് മിസ്സായവർക്ക്  ഇനി ആമസോൺ പ്രൈമിൽ കാന്താര കാണാം. നവംബർ 24 മുതലാണ്  ആമസോൺ പ്രൈമിൽ  വരുന്നത്.

കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച കാന്താര  സെപ്റ്റംബര്‍ 30 നാണ് കേരളത്തിൽ റിലീസ് ചെയ്തത്.

19 ആം നൂറ്റാണ്ടിന്റെ  പശ്ചാത്തലത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷഭരിതമായ ലോകത്തെ ആവിഷ്കരിക്കുകയാണ്. കുന്താപുരയിലാണ് കഥ നടക്കുന്നത്.

നാട്ടിലെ ഒരു കർഷകനും ഫോറസ്റ്റ് ഓഫീസറും തമ്മിലുണ്ടായ വിരോധമാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷാവസ്ഥ സിനിമയിൽ ചിത്രീകരിക്കാൻ ഇടയായത്. 16 കോടി രൂപ ചെലവിൽ നിർമ്മിച്ച സിനിമ ആഗോളതലത്തിൽ 300 കോടി രൂപ നേടിയെടുത്തത്.

Leave a Comment