കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; നിരാശയോടെ ‘ന്യൂസിലൻഡ്- ഇന്ത്യ’ ടി20 തുടക്കം

വെല്ലിങ്ടൺ : വെള്ളിയാഴ്ച തുടങ്ങാൻ ഇരിക്കുന്ന ന്യൂസിലൻഡ്- ഇന്ത്യ ടി20 പരമ്പര നിരാശയോടെ തുടക്കം. വെല്ലിങ്ടൺ കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ട് മുൻനിർത്തിയാണ് ഇത്. ഉച്ചയ്ക്ക് ശേഷം കാറ്റോടു കൂടിയ മഴയ്ക്കുള്ള സാധ്യതയെ കണക്കിലെടുത്താണ് ടി20 പരമ്പരയിൽ മാറ്റം വരാൻ സാധ്യത.

മൂന്ന് വീതം ടി20 ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. എന്നാൽ ഉച്ചയ്ക്കു ശേഷമുള്ള വാഷിംഗ്ടണ്ണിലെ കാലാവസ്ഥ വളരെ പരിതാപകരമാണ്. അന്തരീക്ഷതാപനില 14 ഡിഗ്രി വരെ താഴാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ആരാധകരെ മുഴുവൻ നിരാശയിലാഴ്ത്തിയ വാർത്തയാണ് വെല്ലിങ്ടൺ കാലാവസ്ഥ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യൻ ടീമിൽ  റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരാണ് ടി20 പരമ്പരക്കുള്ളത്.

കെയിൻ വില്യംസൺ നയിക്കുന്ന ന്യൂസിലൻഡ് ടീമിൽ ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ആഡം മില്‍നെ, ജെയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, ബ്ലെയര്‍ ടിക്നര്‍ എന്നിവരാണ് കളിക്കുന്നത്.

ടി20 ലോകകപ്പിൽ മുൻനിരയിൽ നിന്നിരുന്ന എല്ലാ താരങ്ങളെയും ന്യൂസിലൻഡ് നിർത്തിയിട്ടുണ്ട്. വാഷിംഗ്ടണ്ണിലെ കാലാവസ്ഥയെ മുൻനിർത്തിയാണ് പരമ്പരയുടെ തുടക്കം നിശ്ചയിക്കുക. കളി തുടങ്ങി പകുതിയിൽ വെച്ച് നിർത്താൻ ആവുന്ന ഒന്നല്ല.  അതുകൊണ്ട് ശരിയായ കാലാവസ്ഥയെ പരിഗണിച്ചാണ് പരമ്പര ആരംഭിക്കുക. നിരാശപ്പെടുത്തുന്ന വാർത്തയാണ് വന്നതെങ്കിലും, ഉടനെ പരിഹാരവും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Comment