രാജസ്ഥാൻ റോയൽസിന്റെ റോയൽ നിര : പട്ടിക പുറത്തുവിട്ടു

ജയ്പൂർ : രാജസ്ഥാൻ റോയൽസിന്റെ  റോയൽ നിര പട്ടിക പുറത്തുവിട്ടു. സഞ്ജുവും ബട്ലറും റോയൽ നിരയിൽ മുന്നിൽ. ഐപിഎൽ പതിനാറാം സീസണിനുള്ള ടീമിനെയാണ് രാജസ്ഥാൻ റോയൽസ് പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ആണ് ജോസ് ബട്ലർ. കഴിഞ്ഞ മെഗാ താര ലേലത്തിലാണ്  രാജസ്ഥാൻ ഇവരെ സ്വന്തമാക്കിയത്.

ക്യാപ്റ്റൻ സഞ്ജു സാംസൺ ഒപ്പം യശസ്വി ജയ്‌സ്വാൾ, ഷിമ്രോന്‍ ഹെറ്റ്മെയർ, ദേവ്ദത്ത് പടിക്കല്‍, ജോസ് ബട്‍ലർ, ധ്രുവ് ജൂരല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്‍ഡ് ബോള്‍ട്ട്, ഒബെഡ് മക്കോയി, നവ്‍ദീപ് സെയ്‍നി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആർ അശ്വിന്‍, യുസ്‍വേന്ദ്ര ചാഹല്‍, കെസി കാരിയപ്പ എന്നിവർ ടീമിലുണ്ട്.

റോയൽസ് ടീമിൽ നിന്ന് 9 താരങ്ങളെയാണ് പുറത്താക്കിയത്. ഇതിൽ 5 പേർ വിദേശികളാണ്.അനുനയ് സിംഗ്, കോർബിന്‍ ബോഷ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷാം, കരുണ്‍ നായർ, നേഥല്‍ കോള്‍ട്ടർ നൈല്‍, റാസ്സീ വാന്‍ ഡെർ ഡസ്സന്‍, ശുഭം ഗാർവാല്‍, തേജസ് ബരോക്ക എന്നിവരെയാണ് പുറത്താക്കിയത്.

രാജസ്ഥാൻ റോയൽസിന്റെ പ്രതിരോധം  സഞ്ജു സാംസണെയും ജോസ് ബട്ലറിലുമാണ് നിലനിർത്തിയിരിക്കുന്നത്. ശ്രദ്ധേയകരമായ മറ്റൊരു കാര്യം എന്തെന്നാൽ റിയാൽ പരാഗിനെ നിലനിർത്തിയിട്ടുണ്ട് എന്നതാണ്.  ഏറെ വിമർശനങ്ങളാൽ ശ്രദ്ധേയമായ താരമാണ്  റിയാൽ. രാജസ്ഥാൻ റോയൽസിന്റെ വേറിട്ട നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തേണ്ടത്.

13.2 കോടി രൂപയ്ക്ക്  അടുത്ത മിനി താര ലേലത്തിൽ  രാജസ്ഥാൻ റോയൽസിന് ചിലവഴിക്കാൻ സാധിക്കുക. പോരാത്തതിന്, നാല് വിദേശ താരങ്ങളുടെ ഒഴിവും ടീമിലുണ്ട്. കരുത്തരായ ഓൾറൗണ്ടർമാരെയാണ്  ടീമിന് ഇപ്പോൾ ആവശ്യമുള്ളത്. അതിൽ വിദേശികളെ തന്നെയാണ്  ലക്ഷ്യം വയ്ക്കുന്നതും.

Leave a Comment