Skip to content
Home » ബെറ്റിൽ തന്നെ തോൽപിച്ച നിധിനെ നേരിട്ട് കണ്ട് ഒമർ ലുലു

ബെറ്റിൽ തന്നെ തോൽപിച്ച നിധിനെ നേരിട്ട് കണ്ട് ഒമർ ലുലു

  • by

പൊതുവെ, തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് സംവിധായകൻ ഒമർ ലുലു. ഇതിൽ പല ഇന്ററാക്ഷൻസും വിവാദങ്ങളിലേക്കും ട്രോളുകളിലേക്കും നയിക്കാറുമുണ്ട്. അടുത്തിടെ സമാനമായ രീതിയിൽ ഒരാരാധകനോട് ബെറ്റ് വെച്ച് അതിൽ തോറ്റിരിക്കുകയാണ്, ഹാപ്പി വെഡിങ്, ഒരു അടാർ ലവ് എന്നിവയുടെ സംവിധായകൻ.

2022 T20 ലോകകപ്പിൽ പാകിസ്ഥാൻ ജയിക്കുമെന്നും, ജയിച്ചു കാണാൻ തനിക്ക് ആഗ്രഹമുണ്ട് എന്നും ഒമർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനു താഴെ വന്ന കമന്റുകളിൽ ഒന്നിലാണ് കോഴിക്കോട് സ്വദേശിയായ നിധിൻ, ഇംഗ്ലണ്ടേ ജയിക്കുവെന്നും, 5 ലക്ഷത്തിനു ബെറ്റിനുണ്ടോ എന്നും, ധൈര്യമുണ്ടെങ്കിൽ മാത്രം ബെറ്റിനു വന്നാൽ മതിയെന്നും വെല്ലുവിളിച്ചത്.

ഇതിന് ‘ഡൺ ‘ എന്ന് ഒമർ റിപ്ലൈ ചെയ്തു. T20 യിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനോട് തോറ്റതോടെയാണ് കളി മാറിയത്. ബെറ്റിൽ തോറ്റ ഒമർ ലുലു നിധിനു 5 ലക്ഷം നൽകുമോ എന്ന സംശയം ചോദിച്ച് കൊണ്ടുള്ള പ്രളയമായിരുന്നു കമന്റ്‌ ബോക്സ്‌ നിറയെ.

ഇതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ “ബെറ്റിൽ എന്നെ വെല്ലുവിളിച്ച നിധിനെ കണ്ടെത്താനായി കോഴിക്കോട്ടേക്ക് ” എന്ന് കുറിച്ച പോസ്റ്റ്‌ ഒമർ പങ്കു വെച്ചത്.ഉച്ചയോട് കൂടി നിധിനെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോയുമായി ഒമർ എത്തി.

ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിനു കീഴെ, ‘ഈ ചിത്രമല്ല, 5 ലക്ഷം നൽകുന്ന ചിത്രമാണ്’ തങ്ങൾക്ക് വേണ്ടതെന്ന നിരവധി കമന്റുകൾ വന്നിട്ടുണ്ട്. ഞാൻ നിധിന് 5 ലക്ഷം കൊടുത്തോ എന്നുള്ളത് ഞങ്ങൾക്കിരുവർക്കുമിടയിലുള്ള രഹസ്യമായി മരണം വരെ നിലനിൽക്കുമെന്നാണ്, ഇതിനോട് ഒമർ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *