റിലീസിന് ഒരുങ്ങി  സാഗർ ഹരിയുടെ ‘ വീകം ‘ : ഒരു ഫാമിലി ത്രില്ലർ, പ്രധാന വേഷത്തിൽ ധ്യാൻ ശ്രീനിവാസൻ

സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വീകം. കുടുംബ പ്രേക്ഷകർക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാൻ സാധിക്കുന്ന ഒരു  സിനിമയാണ് വീകം. ധ്യാൻ ശ്രീനിവാസനാണ് പ്രധാന കഥാപാത്രം.

ഡിസംബർ 9നാണ് റിലീസ് ഡേറ്റ് അറിയിച്ചിരിക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു അവതരിപ്പിച്ച്, ഷീലു എബ്രഹാം ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

കുമ്പാരീസ്,  സത്യം മാത്രമേ ബോധിപ്പിക്കു എന്നീ സിനിമകൾക്ക് ശേഷം സാഗർ ഹരി തയ്യാറാക്കിയ സിനിമയാണ് വീകം. നവംബർ ആദിവാരങ്ങളിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ  വീകം. തുടർന്ന് ചില സാങ്കേതിക തകരാറുകൾ മൂലം റിലീസ് ഡേറ്റ് മാറ്റി വയ്ക്കുകയായിരുന്നു.

ചെറിയൊരു ഇടവേളക്കുശേഷമാണ് ധ്യാൻ ശ്രീനിവാസൻ സിനിമയിലേക്ക് വരുന്നത്. ചിത്രത്തിൽ ഷീലു  എബ്രഹാം, അജു വർഗീസ് , ദിനേശ് പ്രഭാകർ, ഡയാന ഹമീദ്,  മുത്തുമണി, ജഗദീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.

ധനേഷ് രവീന്ദ്രനാഥണ്  ക്യാമറ ചെയ്തിരിക്കുന്നത്. വില്യംസ് ഫ്രാൻസിസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു ഫാമിലി ത്രില്ലറാണ് സിനിമ.  എന്തായാലും കഥയെ കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല, കാത്തിരുന്നു കാണാം.

Leave a Comment