Breaking News

2020 ലോകകപ്പ് കിരീടം ചൂടി ഇംഗ്ലണ്ട് ; ബെറ്റിൽ പെട്ട് ഒമർ ലുലു, എപ്പോൾ കിട്ടുമെന്ന് കമന്റുകളും

ഞായറാഴ്ചത്തെ വെല്ലുവിളി കൊണ്ട് പണി വാങ്ങിച്ചിരിക്കുകയാണ് ഒരാൾ. ട്വന്റി 20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും നേരിട്ടപ്പോൾ ഇംഗ്ലണ്ട് ജയിക്കും, 5 ലക്ഷത്തിന് ബെറ്റിനുണ്ടോ എന്ന കമന്റിന്, ഒമർ ലുലു തയ്യാറാണ്  എന്ന്  കമന്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ട് നേടിയെടുത്തു. ബെറ്റ് ചോദിച്ച് കമന്റുകളുടെ ഒഴുക്കാണ് ഇപ്പോൾ. 5 ലക്ഷം എപ്പോൾ കിട്ടും എന്നാണ് നിലവിലെ കമന്റുകൾ.

മത്സരങ്ങളിൽ ബെറ്റ് വയ്ക്കുന്നതും വെല്ലുവിളിക്കുന്നതും സ്വാഭാവികമാണ്.  എന്നാൽ അത്,  ഇത്രയധികം  ട്രോളുകളെ ഉണ്ടാക്കുമെന്ന് ബെറ്റ് വെച്ച് ആളു പോലും വിചാരിച്ചിട്ട് ഉണ്ടാവില്ല. എന്നിരുന്നാലും ബെറ്റ് ഇപ്പോൾ വൈറലാണ്.

മികച്ച മത്സരമായിരുന്നു ഇംഗ്ലണ്ടും പാക്കിസ്ഥാനും കാഴ്ചവച്ചത്. ലോകകപ്പ് കിരീടം നേടിയതോടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ട ലോക ചാമ്പ്യന്മാരായിമാറിയിരിക്കുകയാണ് ഇംഗ്ലണ്ട്. മാത്രമല്ല ഏകദിന ലോകകപ്പ് നേടിയ ടീം ഇത് ആദ്യമായാണ് ട്വന്റി 20 കിരീടവും നേടുന്നത്.

സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിങ്ങിലൂടെയാണ് ഇംഗ്ലണ്ട് അനായാസമായി വിജയം കൈവരിച്ചത്. എന്തായാലും ഇംഗ്ലണ്ട് ജയിച്ചു. ബാക്കിയാകുന്ന ബെറ്റുകളുടെയും വെല്ലുവിളികളുടെയും ഭാവി എന്താകുമെന്ന് ഇനി കണ്ടറിയാം.

About Reshma R

Creative & Experianced Malayalam Content from Kerala. Writing sports, technology news and latest sports news in a most attractive & intresting style. Writing Malayalam movie deatiled reviews in a pure audience mind. 3 month ago Reshma Joined with Opuslog as Malayam Content Writer and Writing from her home with homely food.

Check Also

പണം കൊയ്യാം ടിക്ടോകിലൂടെ ; ദിവസ വരുമാനം 20.57 കോടി രൂപ

ചുരുങ്ങിയ കാലയളവുകൊണ്ട് വൻ ജനപ്രീതി നേടിയ ഒരു സാമൂഹ്യ മാധ്യമമാണ് ടിക്ടോക്. മറ്റ് സാമൂഹ്യ മാധ്യമങ്ങളെപ്പോലെ ഒരു സമയത്ത് നിറഞ്ഞാടുകയും …

Leave a Reply

Your email address will not be published. Required fields are marked *