Skip to content
Home » ദുൽഖറിന്റെ ഈ റെക്കോർഡ് പൊളിക്കാൻ എം – വുഡ് യൂത്തന്മാർ ഒന്നു വിയർക്കും!

ദുൽഖറിന്റെ ഈ റെക്കോർഡ് പൊളിക്കാൻ എം – വുഡ് യൂത്തന്മാർ ഒന്നു വിയർക്കും!

  • by

കോവിഡ് തരംഗം ചലച്ചിത്രാസ്വാധകരെ വീട്ടിലിരുത്തിയപ്പോൾ, പലരും ഒടിടി പ്ലാറ്റഫോമുകളിലേക്ക് ഉൾവലിഞ്ഞ് തുടങ്ങിയപ്പോൾ, പല വിലക്കുകളും മറികടന്ന്, മലയാള സിനിമാ ലോകം ഇത് വരെ കാണാത്ത പ്രൊമോഷൻ പരിപാടികളുമായി, തീയേറ്ററിലേക്ക് സിനിമാപ്രേമികളെ മടക്കി കൊണ്ടുവന്ന ചിത്രമാണ് ‘കുറുപ്പ് ‘.

കൊടും കുറ്റവാളിയും പിടികിട്ടാ പുള്ളിയുമായ സുകുമാരക്കുറുപ്പിന്റെ ജീവിതകഥ എന്ന രീതിയിൽ തുടക്കത്തിലെ പേരെടുത്ത സിനിമ, കോവിഡ് ക്ഷീണത്തിൽ നിന്ന ഫിലിം ഇൻഡസ്ട്രിക്ക് വലിയ പ്രതീക്ഷകളും നൽകി. കുറുപ്പിറങ്ങി ഒരു വർഷം പിന്നിടുമ്പോൾ  അത് മോളിവുഡിൽ ഉണ്ടാക്കിയെടുത്ത വിജയവും റെക്കോർഡുകളും ആഘോഷമാക്കുകയാണ് ആരാധകർ.

2021 നവംബർ 12 ന്  റിലീസ് ചെയ്ത കുറുപ്പിന്റെ,  ആദ്യ ദിനത്തിലെ വേൾഡ് വൈഡ് കളക്ഷൻ 19 കോടിയാണ്. യുവ താരങ്ങളുടെ സോളോ സിനിമകളിൽ ആദ്യ ദിവസത്തെതിൽ  ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. രണ്ടാം സ്ഥാനം ടോവിനോയുടെ തല്ലുമാലക്കാണ് – 7.2 കോടി.

മൂന്നാം സ്ഥാനം 5.5 കോടി വാരിയ പ്രിത്വിരാജിന്റെ കടവുവയ്ക്കാണ്.5.4 കോടി ഫസ്റ്റ് ഡേ കളക്ഷനുമായി പ്രണവ് മോഹൻലാലിന്റെ ഹൃദയവും,3.5 കോടി കളക്ഷനുമായി ഫഹദിന്റെ ട്രാൻസും പിന്നാലെ ഉണ്ട്. കളക്ഷൻ റെക്കോർഡുകൾ ട്രാക്ക് ചെയ്യുന്ന ഫോറം കേരള, ഇതിന്റെ പട്ടിക പുറത്ത് വിട്ടതോടെയാണ് ഈ റെക്കോർഡുകൾ വീണ്ടും ചർച്ചചെയ്യപ്പെടുന്നത്.

ഹൈക്കോടതി വിധിയുൾപ്പെടെ പല കടമ്പകൾ റിലീസിനു മുൻപ് കുറുപ്പിന് ചാടിക്കടക്കേണ്ടി വന്നിട്ടുണ്ട്. പല ഒടിടി പ്ലാറ്റ്ഫോമുകളും ഭീമൻ തുക വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നെങ്കിലും ചിത്രം തിയേറ്ററിൽ തന്നെ ഇറക്കുകയുള്ളു എന്ന കാര്യത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉറച്ച് നിന്നു.

മമ്മൂട്ടിയുടെ ഫോണിൽ നിന്നും, ഇന്ത്യ ഒട്ടാകെ ഓടി നടന്നും, ബുർജ് ഗലീഫയിൽ ട്രൈലെർ പ്രദർശിപ്പിച്ചും, ഒരു മലയാള ചിത്രത്തിനും ഇത് വരെ ലഭിക്കാത്ത പടുകൂറ്റൻ ഹൈപ്പ് ഉണ്ടാക്കിയെടുത്തു. ആ ഹൈപ്പിനെ സാധൂകരിക്കുന്നതായി ചിത്രം ഇറങ്ങിയതിനു ശേഷമുള്ള പ്രേക്ഷകഅഭിപ്രായങ്ങളും.

കോവിഡിന് ശേഷം മടിച്ച് നിന്ന മലയാള സിനിമയെ വീണ്ടും ഉണർത്തിയെടുക്കുന്നതിൽ വലിയ പങ്കാണ് കുറുപ്പ് തന്നത്. ചിത്രത്തിന്റെ പ്രൊഡ്യൂസർ, നായകൻ എന്നീ നിലകളിൽ ദുൽഖർ അതിന് ചുക്കാൻ പിടിച്ചു. 27 കോടി മുടക്കി നിർമിച്ച ചിത്രം 117 കോടിയാണ് നേടിയത്.

ഒരു വേള ഒടിടി റിലീസ്സിനൊരുങ്ങിയ മരക്കാർ, പിന്നീട് തീയേറ്റർ റിലീസിനു തീരുമാനിച്ചത് കുറുപ്പ് നൽകിയ പ്രതീക്ഷയുടെ പുറത്താണെന്ന്, പ്രിയദർശൻപറഞ്ഞിരുന്നു. പോസ്റ്റ്‌ കോവിഡ് സിനിമകൾക്ക് ഒരു തുടക്കമെന്ന നിമയിൽ നിർണ്ണായക പങ്കാണ് കുറുപ്പ് വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *