ലുലു ഹൈപ്പർമാർക്കറ്റ് ഇനി മുതൽ ദുബായ് മാളിലും

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആയ ദുബായ് മാൾ, സൂപ്പർ മാർക്കറ്റ് രംഗത്തെ തന്നെ ഏറ്റവും മികച്ച റിടെയ്ലർമാരായ ലുലു ഹൈപ്പർമാർക്കെറ്റിനു വീടൊരുക്കുന്നു. എമാർ പ്രോപ്പർട്ടിയുടെ ചെയർമാനായ ജമാൽ ബിൻ താനിയയും, ലുലു ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമായ യൂസഫ് അലി എം. എ യും ചേർന്ന് ഇതിനുവേണ്ടിയുള്ള എഗ്രിമെന്റ് ഒപ്പിട്ട് കഴിഞ്ഞു.

എമാർ പ്രോപ്പർട്ടിയുടെ സി. ഇ. ഒ ആയ അമിത് ജയിൻ,വാസിം അൽ അറബി, ലുലു ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ്‌ അലി എം. എ, ഡയറക്ടർ സലിം എം. എ എന്നിവരും മറ്റ് ഒഫിഷ്യലുകളും എഗ്രിമെന്റ് ഒപ്പിടുന്ന വേളയിൽ സംബന്ധിച്ചിരുന്നു.

ആദ്യഘട്ടത്തിൽ, വ്യത്യസ്ത രാജ്യക്കാരെ ഉൾകൊള്ളുന്ന ദുബായ് ജനങ്ങളെ ലക്ഷ്യം വച്ച് കൊണ്ടുള്ള ഗ്രോസറി, സൂപ്പർമാർക്കറ്റ് ഉത്പന്നങ്ങളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2023 ഏപ്രിലോടെ, ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Comment