Skip to content
Home » ജി – മെയിലിന്റെ ഒറിജിനൽ വ്യൂ, ഇന്റഗ്രേറ്റഡ് ആയി മാറ്റാനൊരുങ്ങി ഗൂഗിൾ

ജി – മെയിലിന്റെ ഒറിജിനൽ വ്യൂ, ഇന്റഗ്രേറ്റഡ് ആയി മാറ്റാനൊരുങ്ങി ഗൂഗിൾ

  • by

ഗൂഗിളിന്റെ കീഴിലുള്ള, ഏറ്റവുമധികം പേർ വ്യക്തിപരവും ഫോർമലുമായ സന്ദേശങ്ങൾ അയക്കാനുപയോഗിക്കുന്ന, ജി -മെയിലിന്റെ ഒറിജിനൽ വ്യൂ പുതുക്കി, സംയോജിതമായി റിഡിസൈൻ ചെയ്യാനൊരുങ്ങി ഗൂഗിൾ. പുതിയ ബ്ലോഗിലൂടെ ആണ് ഗൂഗിൾ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ മാസം തന്നെ പുതിയ മാറ്റം കൊണ്ടുവരുമെന്ന് ബ്ലോഗിൽ പറയുന്നു.

ഈ സംവിധാനം വരുന്നതോടെ ഒറിജിനൽ വ്യൂവിലേക്ക് തിരികെ പോകാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കില്ല. പുതിയ ഇന്റഗ്രേറ്റഡ് ഡിസൈൻ ഡിഫൗൾട് ആയിട്ടായിരിക്കും ജി-മെയിലിൽ ലഭ്യമാകുന്നത്. ഇതിലൂടെ യൂസേഴ്സിന് എളുപ്പത്തിൽ തീം മാറ്റാനാവുകയും, ഇൻബൊക്സ് ടൈപ്പിങ്, മറ്റ് സെറ്റിംഗ്സുകൾ എന്നിവ നിയന്ത്രിക്കാനാവുകയും ചെയ്യും.

ചാറ്റ് ഉപയോഗിക്കുന്നവർക്ക് ഇന്റഗ്രേറ്റഡ് വ്യൂവിൽ സന്ദേശങ്ങൾ ലഭിച്ചു കൊണ്ടിരിക്കും. ജി-മെയിൽ, ചാറ്റ്, സ്പേസസ്,മീറ്റ് എന്നിവ വിൻഡോയുടെ ഇടത് വശത്തെ ബാറിലായിരിക്കും ഉണ്ടായിരിക്കുക.

ജി -മെയിൽ മാത്രമായൊ, ജി -മെയിൽ, ചാറ്റ്, സ്പേസസ്, മീറ്റ് എന്നിവ ചേർന്നൊ , യൂസർസിന് താല്പര്യമുള്ളതേതും ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാം. ഇവ കസ്റ്റമൈസബിൾ ആക്കുന്നതിനും, പ്രധാനപ്പെട്ട ആപ്പുകൾ യൂസറിന്റെ താല്പര്യത്തിനനുസരിച്ച് ഉൾപെടുത്താനും ഈ പുതിയ ഫീച്ചർ സഹായിക്കും.

ഒരു ആപ്പിൽ നിന്നോ, വിൻഡോവിൽ നിന്നോ, ടാബിൽ നിന്നോ മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യേണ്ടത്തിന്റെ ആവശ്യകത കുറക്കാനും, എളുപ്പമാക്കാനും ഈ ഇന്റഗ്രേറ്റഡ് റിഡിസൈനിങ് സഹായിക്കും. ജി -മെയിൽ, ചാറ്റ്, മീറ്റ് എന്നിവ ഒരു സ്പോട്ടിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പുതിയ ഇന്റർഫേസിന്റെ ലക്ഷ്യം. വർക്‌സ്പേസ് എസ്സെൻഷ്യൽ കസ്റ്റമർസിന് ഈ പുതിയ ഇന്റർഫേസ് ലഭ്യമായിരിക്കില്ലെന്നും ഗൂഗിൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *