ശക്തി പ്രാപിച്ച് ന്യൂനമർദ്ദം ; കനത്ത മഴയ്ക്ക് സാധ്യത – കേരളത്തിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം :  കഴിഞ്ഞദിവസം ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതായി റിപ്പോർട്ട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ്, ശക്തി പ്രാപിച്ച് വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തേക്ക് എത്തിയത്.

ഇതിന്റെ അടുത്ത ഘട്ടമായാണ് കനത്ത മഴയ്ക്ക് സാധ്യതായെന്ന് റിപ്പോർട്ട്‌. ഇന്നുമുതൽ തിങ്കളാഴ്ച വരെയാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ജാഗ്രത പുലർത്തിയിരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി.

ഒറ്റപെട്ട സ്ഥലങ്ങളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. മാത്രമല്ല, ശക്തി കൂടിയ ന്യൂനമർദ്ദമായതിനാൽ നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറൻ ദിശയിലും മറ്റന്നാൾ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിലുമാണ് മഴയുടെ ഗതി.

തമിഴ്നാട് – പുതുച്ചേരി എന്നീ പ്രദേശങ്ങളിലൂടെയാണ് ന്യൂനമർദ്ദത്തിന്റെ ഗതിയെന്നും റിപ്പോർട്ടുണ്ട്. എന്തായാലും ജാഗ്രതാ നിർദ്ദേശം പാലിക്കുക.

Leave a Comment