സാംബിയയിൽ നിന്ന് ഒന്നര കിലോഗ്രാം ഭാരമുള്ള  മരതകം ; ഗിന്നസ് റെക്കോർഡ് നേടി ചിപെംബെലെ

പുതിയൊരു ഗിന്നസ് റെക്കോർഡ്  സാംബിയയിൽ നിന്ന് ഉടലെടുത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മരതകമാണ് സാംബിയയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഒന്നര കിലോഗ്രാം ഭാരമുള്ള ഈ മരതകം കഴിഞ്ഞവർഷം ജൂലൈയിലാണ് കണ്ടെത്തിയത്.

സാംബിയയിലെ കോപ്പർ ബെൽറ്റ് പ്രവിശയിലുള്ള കേഗം ഖനിയിൽ മരതകം ലഭിച്ചത്. കണ്ടാമൃഗത്തിന്റെ കൊമ്പ് പോലെ തോന്നിപ്പിക്കുന്ന  മരതകത്തെ ഭൗമ ശാസ്ത്രജ്ഞരായ മാനസ് ചാറ്റർജി, റിച്ചാർഡ് കപേറ്റ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായാണ് കണ്ടെത്തിയത്.

2010 ലാണ് മരതകം ആദ്യമായി കണ്ടെത്തുന്നത്. ആന എന്ന അർത്ഥം വരുന്ന ഇൻസോഫു എന്നാണ് ഇതിന് പേരിട്ടത്. ശേഷം 2018 ലാണ് രണ്ടാമത്തെ മരതകം കിട്ടുന്നത്. സിംഹം എന്ന അർത്ഥം വരുന്ന ഇങ്കലാമു എന്നാണ് ഇതിന്റെ പേര്.

അതിനുശേഷം 2021 ലാണ്  ലോകത്തിലെ ഏറ്റവും മരതകം കണ്ടെത്തുന്നത്. ‘ചിപെംബെലെ’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സാംബിയൻ വാക്കായ ഇതിന് ,  റൈനോ എന്നാണ് അർത്ഥം വരുന്നത്. കണ്ടാമൃഗത്തിന്റെ കൊമ്പിനോട്‌ സാദൃശ്യം തോന്നിയതിനാലാണ് ഈ പേര് തെരഞ്ഞെടുത്തത്.

കേഖം ഗനിയിൽ നിന്ന് കണ്ടെത്തിയ മൂന്നാമത്തെ  മരതകമാണ് ‘ചിപെംബെലെ’. കഴിഞ്ഞവർഷം നവംബറിൽ നടന്ന ലേലത്തിൽ ഈ മരതകത്തെ മറ്റൊരു രത്നവ്യാപാരി സ്വന്തമാക്കുകയും, ലേലത്തുകയിൽ നിന്ന് ഒരു ഭാഗം കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി കൊടുക്കുകയും ചെയ്തു.

Leave a Comment