മാത്യു ദേവസിയായി മമ്മൂട്ടി ; ‘ കാതൽ ‘ വിശേഷവുമായി സിനിമ ലോകം

മാത്യു ദേവസിയുടെ ഫ്ളക്സ് ബോർഡുകളാണ്  സിനിമാ ലോകത്തിൽ ഇന്നത്തെ ചർച്ച. തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മാത്യു ദേവസ്സി.

ഫ്ലെക്സിൽ ഒപ്പമുള്ള മമ്മൂട്ടി ചിത്രം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാതൽ’. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന കാതലിൽ  ജ്യോതികയാണ് നായിക.

12 വർഷങ്ങൾക്കു ശേഷം  മലയാളത്തിലേക്കുള്ള ഒരു മടങ്ങിവരവാണ് ജ്യോതികയുടേത്. ജ്യോതികയും സൂര്യയും മമ്മൂട്ടിയും ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിലും വൈറലായിരുന്നു.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരും സിനിമയിൽ മുഖ്യ കഥാപാത്രങ്ങളായി  എത്തുന്നുണ്ട്.

ആദർശ് സുകുമാരനും പോൾസൺ സക്കറിയ യും ഒരുമിച്ചാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മാത്യൂസ് പുളിക്കാനാണ്  സംഗീതം. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, മമ്മൂട്ടി കമ്പനിയാണ് നിർമ്മാണം.

കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നു. എന്തായാലും മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന തലക്കെട്ടോടെ ഫ്ലക്സ് ബോർഡുകൾ വാർഡിൽ നിരന്നു കഴിഞ്ഞു.

Leave a Comment