Skip to content
Home » വേൾഡ് കപ്പ്‌ ഉയർത്തുക മെസ്സി : അർജന്റീനയെ തുണയ്ക്കുന്ന പ്രവചനവുമായി പ്രവചന ഭീമൻ ഇ. എ സ്പോർട്സ്

വേൾഡ് കപ്പ്‌ ഉയർത്തുക മെസ്സി : അർജന്റീനയെ തുണയ്ക്കുന്ന പ്രവചനവുമായി പ്രവചന ഭീമൻ ഇ. എ സ്പോർട്സ്

  • by

ഖത്തറിൽ നടക്കാനിരിക്കുന്ന 22 ആമത് വേൾഡ് കപ്പിന്റെ ആവേശം ലോകമാകെ പരന്നിരിക്കുകയാണ് . ആദ്യമായി ഒരു അറബ് രാജ്യത്ത് നടക്കുന്ന വേൾഡ് കപ്പ്‌ എന്ന പ്രത്യേകതയും ഇത്തവണത്തെ ലോകകപ്പിനുണ്ട്. തങ്ങൾക്കിഷ്ടപ്പെട്ട രാജ്യങ്ങളെ പിന്തുണച്ചു കൊണ്ടും, ഇഷ്ടപെട്ട കളിക്കാരുടെ പേരെഴുതിയ ജർസി അണിഞ്ഞും, വലിയ കട്ട്‌ ഔട്ടുകൾ നിരത്തിയും, ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകം.

പ്രധാന വൈരികളായ അർജന്റീന – ബ്രസീൽ ആരാധകർ തമ്മിലുള്ള ആവേശപൂർണമായ വെല്ലുവിളികളും മത്സരചൂട് ഉയർത്തുന്നു. ഇതിനിടയിൽ പ്രവചന ഭീമൻ ഇ. എ സ്പോർട്സ് നടത്തിയ പ്രവചനം, അർജന്റീന  ആരാധകർ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പുള്ള ശുഭ സൂചനയായാണ് കാണുന്നത്.

ലോകകപ്പിന് മുന്നോടിയായി ഫിഫയുമായി ചേർന്ന് ഇറക്കിയ ‘ഫിഫ 23’ എന്ന വീഡിയോ ഗെയിമിലൂടെയാണ് ഈ പ്രവചനം ഇ. എ. സ്പോർട്സ് നടത്തുന്നത്. കഴിഞ്ഞ 3 ലോകകപ്പിലും 100% കൃത്യമായ പ്രവചനങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. 2010 ഇൽ സ്പെയിൻ, 2014 ഇൽ ജർമ്മനി, 2018 ഇൽ ഫ്രാൻസ് എന്നിവരുടെ വിജയം കൃത്യമായി പ്രവചിക്കാൻ ഇവർക്കായി.

ഫിഫയുമായി കരാറിലുള്ള ഇ. എസ്. സ്പോർട്സ് ലോകകപ്പിലെ 64 കളികളും, ഓരോ താരങ്ങളുടെയും കളിമികവ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ രേഖപ്പെടുത്തിയിട്ടുള്ള, ‘ഫിഫ 23’ വീഡിയോ ഗെയിമിൽ സിമുലേറ്റർ ഉപയോഗിച്ച് കളിച്ചാണ് ഈ പ്രവചനം നടത്തുന്നത്. ടീമുകളെ ഓട്ടോമോഡിൽ ഏറ്റുമുട്ടിക്കുകയാണ് ഈ ഗെയിമിൽ ചെയ്യുന്നത്.

2022 ഇ എസ് സ്പോർട്സ് പ്രവചനം അനുസരിച്ച്,ഗ്രൂപ്പ്‌ സി യിൽ നിന്ന് അർജന്റീനയും പോളണ്ടുമായിരിക്കും ഗ്രൂപ്പ്‌ മത്സരങ്ങൾ അവസാനിക്കുമ്പോൾ തുടർന്നുള്ള കളിയിലേക്ക് യോഗ്യത നേടുന്നത്.

16 ആം റൗണ്ടിൽ അർജന്റീന ഡെന്മാർക്കിനെ 2-1 നും, ക്വാർട്ടർ ഫൈനലിൽ നേതേർലണ്ടിനെ 1-0 ത്തിനും, സെമി ഫൈനലിൽ ഫ്രാൻ‌സിനെ 1-0 നും പരാജയപ്പെടുത്തി, ബ്രസീലിനോട് ഫൈനലിൽ ഏറ്റുമുട്ടും. ഈ ഫൈനലിൽ 1-0 ത്തിന് അർജന്റീന കപ്പ്‌ അടിക്കുമെന്നും ഇ എ പറയുന്നു. മെസ്സി 8 ഗോളോടെ ഗോൾഡൻ ബൂട്ട് നേടുമെന്നും ഇവർ പ്രവചിക്കുന്നുണ്ട്.

ഇതിനു മുൻപ് 1987 ഇലാണ് അർജന്റീന വേൾഡ് കപ്പ്‌ നേടിയത്. 2014 ഇൽ നീലപ്പട ഫൈനലിൽ എത്തിയെങ്കിലും എക്സ്ട്രാ ടൈമിൽ, ഫ്രാൻസിനോട് 1-0 ന് പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *