’12 വർഷത്തെ വിവാഹ ജീവിതം’ മോചനത്തിന് ഒരുങ്ങി സാനിയ മിർസ; അഭ്യൂഹങ്ങളോടെ മാധ്യമങ്ങൾ

ഒരു ബന്ധം നിലനിൽക്കുന്നതും  ഉപേക്ഷിക്കുന്നതും ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ ആണ്. അത്തരം ഒരു കടന്നുകയറ്റമാണോ സാനിയ മിർസയുടെ ജീവിതത്തിലും  നടന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.

2010 ഏപ്രിലാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. ലോകമെമ്പാടും ശ്രദ്ധ നേടിയ വിവാഹമായിരുന്നു ഇവരുടേത്. പലവിധത്തിലുള്ള വിമർശനങ്ങളും ഇവർ നേരിടേണ്ടതായി വന്നിട്ടുണ്ട് .  എന്നിരുന്നാലും സന്തോഷകരമായ ഒരു ദാമ്പത്യജീവിതം ഇരുവരും പിന്നിട്ടിരുന്നു.

ഇതിനിടയിലാണ് സാനിയ മിർസയുടെ കഴിഞ്ഞ ദിവസത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ്  വൈറലാകുന്നത്. “ഹൃദയം തകർന്നവർ എവിടെ പോകാനാണ്, അല്ലാഹുവിൽ അഭയം തേടുകയാണ് ഇനിയുള്ള വഴി” – ഈ വരിയാണ്  സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തത്.

ഈ വരികളിൽ പറയാതെ പറഞ്ഞിട്ടുള്ള അർത്ഥത്തെ മുൻനിർത്തിയാണ് പലവിധത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നത്. രസകരമായത് എന്തെന്നാൽ,  നിരവധി വാർത്തകളും പരാമർശങ്ങൾ വന്നെങ്കിലും ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഇവരുടെ വിവാഹമോചനത്തിന് രാജ്യാന്തര  തലത്തിൽ മറ്റൊരു കാര്യം കൂടി ഉണ്ട് . സാനിയ മിർസയും ഷോയ്ബ് മാലിക്കും രണ്ട് രാജ്യക്കാരാണ്.പാക് ക്രിക്കറ്ററാണ് മാലിക്ക്. ഇവർക്ക് ഒരു മകനും ഉണ്ട്. പാക് മാധ്യമങ്ങളിൽ ആണ് ഇത്തരത്തിലുള്ള  വാർത്തകൾ അരങ്ങേറിയിട്ടുള്ളത്.

ഇരുവരും വേറെ രാജ്യക്കാരായതിനാൽ  വിവാഹമോചിതരാകുമെന്ന വാർത്ത നിലനിന്നിരുന്നു.അതുകൊണ്ടാണ് സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് കൂടുതൽ വിമർശനങ്ങൾക്ക് വിധേയമായത്. എന്നിരുന്നാലും നിലവിൽ ഇരുവരും വിവാഹമോചിതനായിട്ടില്ല. ഈ വാർത്തയോട് പ്രതികരിച്ചിട്ടുമില്ല.

Leave a Comment