പൂർത്തിയാക്കാനുള്ള ഓർഡറുകൾ 4 ലക്ഷവും കടന്ന് മാരുതി

ജൂൺ 2022 ഇൽ, തങ്ങൾക്ക് 3.5 ലക്ഷം ഓർഡറുകൾ ബാക്കിയുണ്ടെന്ന് ഭീമൻ കാർ കമ്പനിയായ  മാരുതി സുസുക്കി അറിയിച്ചിരുന്നു. ഇപ്പോൾ ഏതാനും മാസങ്ങൾക്കിപ്പുറം പെന്റിങ് ഓർഡറുകൾ പെരുകി 4 ലക്ഷമെത്തി നിൽക്കുന്നു.

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതകുറവും, ആഗോള വിതരണത്തിലുണ്ടായ തടസ്സങ്ങളും,പുതിയ സീരീസുകളുടെ വരവുമാണ് ഈ വർധനയുടെ മൂല കാരണം.ന്യൂ ജനറേഷൻ മാരുതി സുസുക്കി ബ്രെസ്സയും ഗ്രാൻഡ് വിറ്റാര SUV യുമാണ് ഇത്രയും ഭീമമായ ഓർഡറുകൾ ലഭിച്ചിരിക്കുന്ന കാറുകൾ.

ഈ രണ്ട് മോഡലുകളും, വാങ്ങിയവരിൽ നിന്നും മികച്ച പ്രതികരണം നേടിയ കാറുകൾ ആണ്.അതുകൊണ്ട് തന്നെ സെപ്റ്റംബർ അവസാനത്തോടെ 4.2 ലക്ഷം ഓർഡറുകളാണ് ഇവയ്ക്ക് ലഭിച്ചിട്ടുള്ളത്.ഇതിൽ 1.2 ലക്ഷം പൂർത്തിയാക്കാനുള്ള ഓർഡറുകളും (33%) മാരുതിയുടെ CNG ലൈൻഅപ്പിനാണ്. പ്രി -ലോഞ്ച് ബുക്കിങ്ങിൽ തന്നെ 45,000 ഓർഡറുകൾ ബ്രെസ്സയ്ക്ക് ലഭിച്ചിരുന്നു.

ഓഗസ്റ്റ് 2022 വരെയുള്ള ഓർഡറുകളിൽ 50%വും ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോങ്ങ്‌ – ഹൈബ്രിഡ് വാരിയന്റിനായിരുന്നു. മിക്ക മാരുതി മോഡലുകളും ഡെലിവറിക്കെടുക്കുന്ന സമയം  3 മാസം ആണ്. എന്നാൽ ബാംഗ്ലൂർ, ഫാരിദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ പുതിയ ബ്രെസ്സ ഓർഡർ ചെയ്തവർക്ക് ലഭിക്കാൻ 4 മുതൽ 5 മാസത്തെ കാലതാമസം  എടുക്കുന്നുണ്ട്.

ഈ പ്രതിസന്ധിയിൽ മനേസർ പ്ലാന്റിലെ ഉത്പാദനം വർധിപ്പിക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്.പുതിയ സോണിപത് പ്ലാന്റിൽ ഉത്പാദനം തുടങ്ങുന്നതിനു മുൻപ് തന്നെ, മനേസർ പ്ലാന്റിലെ പ്രോഡക്ഷൻ 1 ലക്ഷം യൂണിറ്റ് ആയി വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

മനേസർ, ഗുരുഗ്രാം പ്ലാന്റ്റുകളിലെ കമ്പനിയുടെ 1 വർഷത്തെ ഉത്പാദനം ഇപ്പോൾ 15 ലക്ഷം യൂണിറ്റ് ആണ്. ഗുജറാത് ആസ്ഥാനമായുള്ള കമ്പനിയുടെ പ്ലാന്റിൽ പ്രതിവർഷം 7.5 ലക്ഷം യൂണിറ്റ് ഉത്പാദനം നടക്കുന്നുണ്ട്. ഹരിയാനയിലെ ഖർഖോടാ പ്ലാന്റിന്റെ പ്രവർത്തനം,2025 ഓടെ തുടങ്ങാനാകുമെന്നും കമ്പനി കരുതുന്നു.

2.5 ലക്ഷം യൂണിറ്റ് ഉത്പാദനത്തോടെ തുടങ്ങാനിരിക്കുന്ന സോണിപത് പ്ലാന്റിൽ 11,000 കോടിയും, ഹരിയാനയിലെ പ്ലാന്റിൽ 7000 കോടിയുമാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്.

2022 ഇൽ ഫേസ് ലിഫ്റ്റഡ് ബാലെനോ,ന്യൂ ജെൻ ആൾട്ടോ K10 എന്നീ പുതിയ മോഡലുകൾ മാരുതി സുസുക്കി വിപണിയിൽ കൊണ്ടുവന്നിട്ടുണ്ട്. ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോ 2023 ഇൽ ഗ്രാൻഡ് വിറ്റാരയോടൊപ്പം ബാലെനോ ബേസ്ഡ് ക്രോസ്സ്ഓവർ SUV യും 5 ഡോറുകൾ വരുന്ന ജിമ്നിയും ലാഞ്ച് ചെയ്യാൻ മാരുതി സുസുക്കി തയ്യാറെടുക്കുന്നുണ്ട്.

Leave a Comment