Skip to content
Home » സോഷ്യൽ മീഡിയയിൽ വൈറൽ ആയി L2E തിരക്കഥയുടെ അവസാന പേജ്

സോഷ്യൽ മീഡിയയിൽ വൈറൽ ആയി L2E തിരക്കഥയുടെ അവസാന പേജ്

  • by

രണ്ടാം ഭാഗത്തിന്റെ പ്രതീക്ഷകൾ ബാക്കിയാക്കി അവസാനിക്കുന്ന സിനിമകൾ ചലച്ചിത്രാസ്വാധകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. അതിനു വേണ്ടി വലിയ കാത്തിരിപ്പുകൾ നടത്തുന്നവരാണ് പ്രത്യേകിച്ചും മലയാളികൾ. മോഹൻലാലിനെ നായകനാക്കിയുള്ള പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ലൂസിഫർ ബോക്സ്‌ ഓഫീസിലും വമ്പൻ ഹിറ്റായിരുന്നു.

സിനിമയ്ക്ക് ഒരു പ്രീക്വൽ ഉണ്ടാകുമെന്ന് ഓഗസ്റ്റിൽ പൃഥ്വിരാജ് ഔദ്യോഗികമായി പ്രഖ്യപിച്ചപ്പോൾ തന്നെ ആരാധകലോകം വലിയ ആഘോഷമായാണ്, എമ്പുരാൻ എന്ന ടൈറ്റിലിനെ വരവേറ്റത്.

ഇപ്പോൾ പൃഥ്വിരാജ് ഈ ആവേശത്തെ വാനോളം ഉയർത്തികൊണ്ട് എമ്പുരാന്റെ തിരക്കഥയുടെ അവസാന പേജിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് രണ്ട് ദിവസം മുൻപ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചത്.

ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായ വിവരം ഇതിനു മുൻപ്, കഥയും തിരക്കഥയും കൈകാര്യം ചെയ്യുന്ന മുരളി ഗോപി അറിയിച്ചിരുന്നു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രത്തിൽ ” ഷോട്ട് അവസാനിക്കുന്നു, ബ്ലാക്ക് ഔട്ട്‌ ” എന്ന വാചകം മാത്രമാണ് കാണാൻ കഴിയുന്നത്.

എമ്പുരാന്റെ ടൈറ്റിൽ L2E എന്നായിരിക്കുമെന്ന സൂചനയും ഈ ചിത്രം നൽകുന്നു. സ്റ്റീഫൻ നെടുമ്പള്ളിയാകുന്നതിനു മുമ്പുള്ള ഖുറേഷി എബ്രഹാമിന്റെ കഥയായിരിക്കും ചിത്രം പറയുന്നത്. 2023 പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2024 പകുതിയോടെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *