നാലുമണിക്കൂർ മുൻപ് ഇനി എയർപോർട്ടിൽ എത്തണം ; അറിയിപ്പുമായി കോഴിക്കോട് വിമാനത്താവളം

വിമാനത്താവളങ്ങളിൽ ഒരുപാട് നിയമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥലത്തിനനുസരിചച്ചും വിമാന കമ്പനി അനുസരിചച്ചും അതിൽ മാറ്റങ്ങൾ കാണാം. ഈയൊരു സാഹചര്യത്തിലാണ് ചെറിയൊരു പരിഷ്കരണവുമായി  കോഴിക്കോട് വിമാനത്താവളം എത്തുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ്സാണ് പുതുക്കിയ നിയമത്തിന് തയ്യാറെടുത്തത്. അതായത്, ഇനിമുതൽ  കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് 4 മണിക്കൂർ മുമ്പ്  എയർപോർട്ടിൽ എത്തണം.

യാത്രക്കാരുടെ എണ്ണത്തിൽ വരുന്ന വർദ്ധനവിനെ തുടർന്നാണ് പുതുക്കിയ നയം നടപ്പിലാക്കുന്നത്. വിന്റർ ഷെഡ്യൂളിൽ വിമാന സർവീസുകളിൽ വരുന്ന മാറ്റമാണ്  ഇതിനുപിന്നിൽ. അതുകൊണ്ട് ഇനിമുതൽ  യാത്ര പുറപ്പെടുന്നതിന്  4 മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കുക.

ആയതിനാൽ തന്നെ, നേരത്തെ വിമാനത്താവളത്തിൽ എത്തി ചെക്ക് ഇൻ പരിപാടികൾ വേഗം ചെയ്തു തീർക്കുകയാണെങ്കിൽ  എല്ലാവർക്കും അത് എളുപ്പമായിരിക്കും. യാത്രക്കാർക്ക് തിക്കും തിരക്കും അനുഭവിക്കാതെ  വേഗത്തിൽ തന്നെ  കാര്യങ്ങൾ ശരിയാക്കി ഇരിക്കാൻ സാധിക്കും. യാത്രക്കാരുടെ സൗകര്യത്തിനാണ് ഇത് നടപ്പിലാക്കുന്നത്.

Leave a Comment