ഒക്ടോബറിലെ മികച്ച താരം വിരാട് കോഹ്‍ലി ; പ്ലേയർ ഓഫ് ദി മന്ത്‌  നേടി ഇന്ത്യൻ താരം

മെൽബൺ : 20 ട്വന്റി ലോകകപ്പിൽ മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ഒക്ടോബർ താരമായി  വിരാട് കോഹ് ലി.  ഐസിസി ആണ് ഒക്ടോബർ മാസത്തിലെ താരമായി വിരാട് കോഹ് ലിയെ തെരഞ്ഞെടുത്തത്.

20 ട്വന്റി ലോകകപ്പിൽ ഇന്ത്യയെ മികച്ച പ്രകടനത്തിലൂടെയാണ്  വിരാട് കോഹ്ലി സെമിയിൽ എത്തിച്ചത്. ആദ്യമായാണ് കോഹ്ലി പ്ലെയർ ഓഫ് ദി മന്ത്  പുരസ്കാരത്തിന് അർഹനാകുന്നത്.

20 ട്വന്റി ലോകകപ്പിൽ 5 മത്സരത്തിൽ നിന്ന് 246 റൺസാണ് കോഹ്ലി നേടിയത്. അതിൽ നാല് മികച്ച ഇൻവിങ്സുകളോടടെ 205 റണ്ണും ഒക്ടോബറിലാണ് നേടിയത്.

നാലിന് 31 റണ്ണെന്ന നിലയിൽ തകർന്നു നിന്ന ഇന്ത്യയെ  മികച്ച പ്രകടനത്തിലൂടെ കോഹ്ലി തിരിച്ചുപിടിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, സിംബാബ്​‍വെയുടെ സിക്കന്ദര്‍ റാസ എന്നീ താരങ്ങളെ പിന്തള്ളിയാണ്  ഇന്ത്യൻ ക്യാപ്റ്റൻ പുരസ്കാരത്തിന് അർഹനായത്.

വനിതാ താരങ്ങളിൽ  പാകിസ്താന്‍റെ വെറ്ററൻ ആൾറൗണ്ടർ നിദാ ദാറാണ് ഒക്ടോബറിലെ താരം. വനിതാ ഏഷ്യൻ കപ്പിലെ  മികച്ച പ്രകടനത്തെ തുടർന്നാണ് നിദാ ദാറിനെ തിരഞ്ഞെടുത്തത്.

Leave a Comment