അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യം വീണ്ടും മലയാളിക്കൊപ്പം

അബുദാബി ബിഗ് ടിക്കറ്റിന്റെ 245 ആം സീരീസിൽ ഒന്നാം സമ്മാനമായ 2.5 കോടി ദിർഹം – 50 കോടിയിലധികം ഇന്ത്യൻ രൂപ, സ്വന്തമാക്കി പ്രവാസി മലയാളി. ഹോട്ടൽ ജീവനക്കാരനായ സജേഷ് എൻ. എസ്സിനാണ് ഭാഗ്യമുണ്ടായിരിക്കുന്നത്. ഒമാനിലായിരുന്ന സജേഷ് രണ്ട് കൊല്ലം മുന്പാണ് യു. എ. ഇ യിൽ എത്തിയത്. 316764 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനത്തിനർഹമായത്.

നാലു വർഷമായി പതിവായി ടിക്കറ്റ് എടുത്തിരുന്ന സജേഷ്, 20 സുഹൃത്തുക്കളുമായി ചേർന്ന് ഓൺലൈനിലൂടെയാണ് സമ്മാനത്തിനർഹമായ ടിക്കറ്റ് എടുത്തത്. അതിനാൽ തന്നെ സമ്മാനത്തുക പങ്കിട്ടെടുക്കാനാണ് തീരുമാനം. സമ്മാനത്തുക കൂടെ ജോലി ചെയ്യുന്നവരിൽ ആവശ്യക്കാരെ സഹായിക്കാനും ഉപയോഗിക്കുമെന്നും സജേഷ് പറഞ്ഞു.

സമ്മാനവിവരം അറിയിക്കാനായി നറുക്കെടുപ്പ് വേദിയിൽ നിന്നും തന്നെ ബിഗ് ടിക്കറ്റ് ഭാരവാഹികൾ സജേഷിനെ ബന്ധപ്പെട്ടെങ്കിലും വാർത്ത അറിയിക്കുന്നതിനു മുന്പേ കാൾ കട്ടായി. പിന്നീട് സുഹൃത്തുക്കൾ പറഞ്ഞാണ് സജേഷ് വിവരം അറിഞ്ഞത്.

500 ദിർഹം ആണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. ഇതിനു മുൻപ് ബിഗ് ടിക്കറ്റിൽ മലയാളികൾ വലിയ നേട്ടം വരിച്ചിട്ടുണ്ട്. ഇത്തവണ 14 പേർക്കാണ് ഉറപ്പായ ക്യാഷ് പ്രൈസുകൾ ലഭിച്ചത്.

2nd പ്രൈസ് – മുഹമ്മദ്‌ അബ്ദേൽഗാനി മഹ്മൂദ് ഹാഫെസ് (ഈജിപ്ത് ) – 10 ലക്ഷം ദിർഹം – ടിക്കറ്റ് നമ്പർ 175544

3rd പ്രൈസ് -മുഹമ്മദ്‌ അൽത്താഫ് ആലം (ഇന്ത്യ ) – ഒരു ലക്ഷം ദിർഹം -ടിക്കറ്റ് നമ്പർ 275155

4th പ്രൈസ് – മൊയ്‌ദീൻ മുഹമ്മദ്‌ (ഇന്ത്യ ) – 50,000 ദിർഹം – ടിക്കറ്റ് നമ്പർ 240695

5th പ്രൈസ് – നയാകാന്തി സോമേശ്വര റെഡ്ഢി – 20,000 ദിർഹം – ടിക്കറ്റ് നമ്പർ 096730

Leave a Comment