ഇനി കേടുവന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വലിച്ചെറിയേണ്ടതില്ല ; ‘ഇ-മാലിന്യ’ ത്തിലൂടെ സമ്പാദിക്കാം

എല്ലാത്തിന്റെയും നാശത്തിന് വഴിയൊരുക്കുന്ന ഒന്നാണ് ഇ-മാലിന്യം. അതിൽനിന്ന് മികച്ച ഒരു ബിസിനസ് നേടിയെടുക്കാം എന്ന് പറയുമ്പോൾ  അവിശ്വസനീയമായി തോന്നുന്നുണ്ടല്ലേ? എന്നാൽ ഇത് വായിച്ചോളൂ.

ഒരുപാട് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിരന്തരമായി വലിചെറിയ പെടുന്നുണ്ട് നമ്മുടെ സമൂഹത്തിൽ. അത്തരത്തിലുള്ള മാലിന്യങ്ങൾ മനുഷ്യനും പ്രകൃതിക്കും വളരെ ദോഷകരമായ ഒന്നാണ് താനും.  എന്നാൽ ഈ ഉപേക്ഷിക്കപ്പെടുന്ന ഉപകരണങ്ങളിൽ നിന്ന്  പലതരത്തിലുള്ള വസ്തുക്കൾ നേടിയെടുക്കാൻ ആകും. അതിനെക്കുറിച്ചാണ് ഇ-മാലിന്യം  വിശദമാക്കുന്നത്.

ഇങ്ങനെ വലിച്ചെറിയപ്പെടുന്ന സാധനങ്ങളിൽ നിന്ന്  വിലയേറിയ പല ധാതുക്കളും തരം തിരിച്ചെടുക്കാൻ ആകും. സ്വർണ്ണം, ചെമ്പ്, കോബാൾട്ട് എന്നിങ്ങനെയാണ്  അവ. അതായത് ഒരു ടൺ മൊബൈൽ ഫോണിൽ നിന്ന്  10000 കണക്കിന് വിലമതിക്കുന്ന ഇത്തരം ധാതുക്കൾ കണ്ടെടുക്കാം.

ഉപയോഗശൂന്യമായ എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇതിനായി ഉപയോഗിക്കാം. ഏത് ലാഭകരമാണോ എന്ന സംശയവും വേണ്ട. ഏതൊരു വീടെടുത്താലും ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കളയാൻ ഉണ്ടായിരിക്കും. അത്തരമൊരു കളക്ഷനിൽ നിന്ന് തന്നെ മികച്ച ഒരു വരുമാനം നമുക്ക് നേടിയെടുക്കാൻ ആകും. ഇതിലൂടെ ഒന്നല്ലെങ്കിൽ പണമോ അല്ലെങ്കിൽ പകരം മറ്റു ഗൃഹോപകരണങ്ങളോ നമ്മൾക്ക് നേടിയെടുക്കാം.

എന്നും വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഇലക്ട്രോണിക്സ്. അതുകൊണ്ടുതന്നെ ഈ ബിസിനസ്സിന്റെ സാധ്യത വളരെ കൂടുതലാണ്. മാത്രവുമല്ല ഭാവിയിൽ ഉയർന്നു വന്നേക്കാവുന്ന ഇലക്ട്രോണിക്സ് മാലിന്യങ്ങൾക്ക് ഒരു അറുതി വരുത്താനും  ഈ ബിസിനസ്സിലൂടെ നമുക്ക് സാധിക്കും.

ഈ മാലിന്യത്തിൽ നിന്ന്  പുനരുപയോഗം ചെയ്യാൻ പറ്റുന്നതും തയ്യാറാക്കാം. ഇതിന് മികച്ച ഒരു ഉദാഹരണമാണ് ആപ്പിൾ, ഡെൽ എന്നീ കമ്പനികൾ അവരുടെ പഴയ ഉപകരണങ്ങളിൽ നിന്ന് പുതിയവ ഉണ്ടാക്കുന്നുണ്ട്.

മറ്റൊന്നാണ് വീട്ടുപകരണങ്ങൾ, റഫ്രിജറേറ്ററുകൾ  എന്നിവ ഉണ്ടാകുന്നതിനും കാറുകളുടെ ഭാഗങ്ങൾ ഉണ്ടാക്കുന്നതിനും ഇത് ഉപയോഗിക്കാം.

ഉപേക്ഷിച്ച സർക്യൂട്ട് ബോർഡ്, പാഴായ ഫോണുകൾ, ബാറ്ററികൾ, പഴയ  ടെലിവിഷനുകൾ, കമ്പ്യൂട്ടർ മോണിറ്ററുകൾ, കീബോർഡുകൾ അല്ലെങ്കിൽ മൗസ്, ക്യാമറ, ഡിവിഡി, ക്ലോക്കുകൾ, മൈക്രോവേവ്, ടോസ്റ്ററുകൾ, റഫ്രിജറേറ്റർ,കാൽക്കുലേറ്റർ ഇങ്ങനെ എല്ലാവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇതിൽ ഉപയോഗിക്കാം.

ഇങ്ങനെ പലതരത്തിലുള്ള സാധനങ്ങൾ  ഇമാലിന്യങ്ങളിൽ നിന്ന് ലഭ്യമാണ്. ഈ ബിസിനസ് വളരുന്നതോടെ  ആഗോളതരത്തിൽ ഉണ്ടാവുന്ന പല പ്രശ്നങ്ങൾക്കും  മികച്ച ഒരു പരിഹാരമാർഗ്ഗം ആയിരിക്കും. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വലിച്ചെറിയുന്നതോടെ  നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യജീവനകളും നമുക്ക് തിരിച്ചുപിടിക്കാൻ ആവുന്നതല്ല.

അതുകൊണ്ടുതന്നെ അതിനെല്ലാം ഒരു ഉത്തമ പരിഹാരമാണ് ഇ-മാലിന്യം എന്ന ബിസിനസ്സിലൂടെ  കൈവരിക്കാൻ പോകുന്നത്. കേടായിപ്പോയ ഉപകരണങ്ങൾ ഇനി വലിച്ചെറിയാതെ സ്വരുകൂട്ടി വയ്ക്കാം. നല്ല നാളേക്കുള്ളതും നല്ലൊരു വരുമാനം മാർഗം കൂടിയാണിത്.

Leave a Comment