രാത്രി യാത്രയിൽ ഒരു വിമാനം – കൊല്ലം ബൈപ്പാസ് ; കൗതുകത്തോടെ ജനങ്ങൾ

അഞ്ചാലുംമൂട് : ബൈപ്പാസിൽ വിമാനം. കൗതുകമേറിയ കാഴ്ചയുടെ ലോകത്താണ് കൊല്ലക്കാർ ഇപ്പോൾ. എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർ ബസ് 320 ആണ്  കൊല്ലം ബൈപ്പാസിൽ എത്തിയിരിക്കുന്നത്.

ഉപയോഗശൂന്യമായ വിമാനത്തെ ഹോട്ടൽ ആക്കി മാറ്റാനുള്ള ആന്ധ്ര സ്വദേശിയുടെ  പരിശ്രമമാണിത്. തിരുവനന്തപുരത്തു നിന്ന് ഹൈദരാബാദിലേക്ക് കണ്ടെയ്നർലോറിയിൽ കൊണ്ടുപോകുന്ന വിമാനം കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് എത്തിയത്.

രാത്രി സമയത്ത് ആണ് വിമാനവുമായിട്ടുള്ള സഞ്ചാരം. പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് മാനിച്ചാണ് ഇത്.

വിമാനത്തിന്റെ ചിറകുകളും മറ്റു ഭാഗങ്ങളും കൊണ്ടുവരുന്ന വാഹനമാണ് കഴിഞ്ഞ ദിവസം  തിരുവനന്തപുരത്തിന് സമീപം ബസ് ഇടിച്ച് അപകടം ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് യാത്ര വൈകുന്നത്.

ഇന്നലെ പുലർച്ചെ കുരീപ്പുഴ ടോൾ പ്ലാസയുടെ സമീപം എത്തിയ  വാഹനം ജനങ്ങൾക്ക് അതീവ കൗതുകമേറിയതായിരുന്നു. 30 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വാഹനം ഇടക്ക് പാർക്ക്‌ ചെയ്ത് വിശ്രമിച്ചതിനുശേഷമാണ് യാത്ര തുടരുന്നത്.

എന്നാൽ കാഴ്ചക്കാരും സെൽഫിയുമായി തിരക്കേറിയ കാഴ്ചയായി മാറിയിരിക്കുകയാണ് കണ്ടെയ്നറിലെ വിമാനം.തുടർന്ന് വൈകുന്നേരം യാത്രതിരിച്ചു. 20 ദിവസത്തെ യാത്രയിലൂടെയാണ് ഹൈദരാബാദിലേക്ക് എത്താൻ സാധിക്കുക. എന്തായാലും സംഭവം എല്ലാവരും വൈറൽ ആക്കി.

Leave a Comment