മഞ്ഞുപാളിക്കടിയിലെ 460 കിലോമീറ്ററുള്ള  നദി ; അന്റാർട്ടിക്ക

മഞ്ഞുപാളികൾ  എന്നുമൊരു വിസ്മയമാണ്. പലതരത്തിലുള്ള കണ്ടെത്തലുകളും മഞ്ഞുപാളികൾക്കിടയിലൂടെ നടക്കുന്നുണ്ട്. അവയിൽ പലതും നമ്മളെ വിസ്മയിപ്പിക്കുന്നതാണ്. അത്തരമൊരു കണ്ടെത്തലാണ് ഈ അടുത്ത്  നടന്നിരിക്കുന്നത്.

ഇത്തരത്തിൽ വിസ്മയമായൊരു ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും മോശമായ സാഹചര്യവും  കൊണ്ട് അന്റാർട്ടിക്കയിലേക്ക് എത്താൻ സാധിക്കില്ല.  ആ ഒരു ഭൂഖണ്ഡത്തിലാണ് ലോകത്തിന് ഞെട്ടിച്ചുകൊണ്ടുള്ള കണ്ടെത്തൽ.

460 കിലോമീറ്റർ നീളമുള്ള പുതിയ നദിയാണ് പുതിയ കണ്ടെത്തൽ. വാർത്ത സത്യമാണോ എന്നും ഇതെങ്ങനെ ശരിയാകും എന്നുമുള്ള  സംശയത്തിലാണ് ലോകം. എന്നാൽ വാർത്ത ശരിയാണ്. കാലാവസ്ഥ വ്യതിയാനം ഐസ് പാളികളിൽ ഏൽപ്പിക്കുന്ന മർദത്തിന്റെ ഫലമാണ് ഈയൊരു അത്ഭുതത്തിന് പിന്നിൽ.

ഘനപ്പെട്ട ഐസ് പാളികൾക്ക് താഴെ  ഇത്രയും നീളമുള്ള ഒരു നദി സ്ഥിതി ചെയ്യുന്നു. ആഗോളതാപനവും  കാലാവസ്ഥ വ്യതിയാനവും മൂലം പലവിധത്തിലുള്ള അത്ഭുതങ്ങളും പ്രകൃതി പ്രക്ഷോഭങ്ങളും ലോകത്ത് അരങ്ങേറുന്നുണ്ട്. വരാൻ പോകുന്ന ദുസൂചനയായി വേണം  ഇത്തരം കണ്ടെത്തലുകളെ കരുതാൻ. 

അതായത്,അന്റാർട്ടിക്കയിലെ ഐസ് പാളികൾ റെക്കോർഡ് വേഗത്തിലാണ് ഉരുകുന്നത്. ഇത് അപകടകരമായ രീതിയിൽ ഉയരുകയാണെങ്കിൽ കടലിലെ ജലനിരപ്പ്  ഉയരാനും പലവിധത്തിലുള്ള അപകടങ്ങളിലേക്കും എത്തിക്കും. ഇതിനെക്കുറിച്ച് മുന്നറിയിപ്പ് ശാസ്ത്രജ്ഞർ കൊടുത്തിട്ടുമുണ്ട്.

ലണ്ടനിലെ ഇംപീരിയൽ കോളജിൽ നിന്നുള്ള ഗവേഷകനായ പ്രഫസർ മാർട്ടിൻ സീഗർട്ടും സംഘവുമാണ് ലോകത്തെ ഞെട്ടിച്ച കണ്ടെത്തലിനു പിന്നിൽ. അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കിടയിൽ ഒളിഞ്ഞിരുന്ന അത്ഭുതങ്ങൾ കണ്ടെത്തിയ  ഗവേഷകനാണ് പ്രൊഫസർ മാർട്ടിൻ സീഗർട്ട്.

അതിമർദ്ദത്തിൽ ഉഷ്ണജലം പുറപ്പെടുവിച്ച് ഐസ്പാളി തുരന്നാണ് ഇത് നടപ്പിലാക്കുക. ഇങ്ങനെയാണ് നദി കണ്ടെത്തിയത്. ജൂണിൽ മറ്റൊന്നും കണ്ടെത്തിയിരിന്നു. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഐസ് ഷെൽഫായ റോസ് ഐസ് പാളിക്കടിയിലാണ്  ചെറിയ നദിയും അതിലെ ജീവികളെയും കണ്ടെത്തിയത്.

അങ്ങനെ അപൂർവ്വ കണ്ടെത്തലുകളുടെ ഒരു ലോകം തന്നെയാണ് ഐസ് പാളികൾക്ക് അടിയിൽ നമ്മളെ കാത്തിരിക്കുന്നത്. അത് കണ്ടെത്താനുള്ള  പ്രയാസം വളരെയേറെയാണ് താനും. എന്നാൽ അത് വെച്ച് ഉത്തരം ഗവേഷണത്തിൽ നിന്ന് പിന്തിരിയാൻ ശാസ്ത്രലോകം തയ്യാറല്ല. കൗതുകകരമായ രഹസ്യങ്ങളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകം.

വിവിധയിനങ്ങളായ ജീവികളെയും ചലിക്കാത്ത സ്പഞ്ചുകൾ പോലെയുള്ള ജീവികളെയും ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ നിലനിൽപ്പ് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് അടുത്തഘട്ടത്തിൽ. ഇത് വരെ അറിയാതെ പോയ ലോകത്തെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകം.

Leave a Comment