അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ; സമ്മാനത്തുക  67 കോടി, ഒരു മാസത്തിൽ 6 കോടീശ്വരന്മാർ

അബുദാബി : ജീവിതം മാറിമറിയാൻ ഈ ഒരു ടിക്കറ്റ് മാത്രം മതി. കുറച്ച് ഭാഗ്യവും. അതേ,അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി വമ്പൻ സമ്മാനങ്ങൾ. ഇനി 3 കോടി ദിർഹമാണ്  ബിഗ് ടിക്കറ്റ് എടുക്കുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഇന്ത്യൻ രൂപ 67 കോടി. ഇത് മാത്രമല്ല, ഒട്ടനവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

രണ്ടാം സമ്മാനം 10 ലക്ഷം ദിർഹവും മൂന്നാം സമ്മാനം 1 ലക്ഷം ദിർഹവുമാണ്. 50,000 ദിർഹമാണ് നാലാം സമ്മാനം.

ബിഗ് ടിക്കറ്റ് എടുത്തിരിക്കുന്നവർക്ക്  എല്ലാ ആഴ്ചയിലും 10 ലക്ഷം  ദിർഹം (2.24 കോടി ഇന്ത്യൻ രൂപ) വീതം നൽകുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പ്രവേശനം ലഭിക്കും.

മറ്റൊന്നാണ്, ഡ്രീം കാർ കാർഡുകൾ. റേഞ്ച് റോവർ ഇവോക്ക് ആഡംബര കാർ സ്വന്തമാക്കാനുള്ള അവസരമാണിത്. 150 ദിർഹം വില വരുന്ന ഈ കാർഡിനൊപ്പം ക്യാഷ് പ്രൈസ് ടിക്കറ്റ് വാങ്ങുകയാണെങ്കിൽ, മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

വലിയ വില വരുന്ന ബിഗ് ടിക്കറ്റ് എല്ലാ പ്രവാസികൾക്കും ഒറ്റയ്ക്ക് താങ്ങാവുന്നതല്ല. അതുകൊണ്ട് കൂട്ടമായാണ്  ഒരു ടിക്കറ്റ് കരസ്ഥമാക്കുന്നത്. ആയതുകൊണ്ട് തന്നെ പ്രവാസികളെല്ലാം നവംബർ മാസത്തിലേക്കായി കാത്തിരിപ്പാണ്. എപ്പോഴാണ് ഭാഗ്യം തങ്ങളെ തേടിയെത്തുന്നത് പറയാൻ പറ്റില്ലല്ലോ.  അതുകൊണ്ടുതന്നെ ഒട്ടുമിക്കവരും ഈ ടിക്കറ്റ്  എടുക്കുന്നവരാണ്.

ഡിസംബർ മൂന്നിനാണ് നറുക്കെടുപ്പ്. ഈ നറുക്കെടുപ്പ് ലൈവ് ആയി ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും കാണാവുന്നതാണ്. രാത്രി 7.30നാണ് നറുക്കെടുപ്പ്.

Leave a Comment