Skip to content
Home » നിർത്തലാക്കി : 90 ദിവസത്തെ സന്ദർശക വിസ ഇനി ഇല്ല

നിർത്തലാക്കി : 90 ദിവസത്തെ സന്ദർശക വിസ ഇനി ഇല്ല

  • by

യു. എ. ഇ : 90 ദിവസത്തെ സന്ദർശക വിസ പൂർണ്ണമായി നിർത്തലാക്കി യുഎഇ. ജോലി തേടി പ്രവാസ ലോകത്തേക്ക് പറന്നെത്തുന്നവർക്ക് വൻ തിരിച്ചടിയാണ് ഈ വാർത്ത നൽകുന്നത്. എന്നാൽ, ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ നേരത്തെ തന്നെ ഇത് നിർത്തലാക്കിയിരുന്നു.

ചൊവ്വാഴ്ച മുതലാണ്  ദുബായിൽ ഇത്  നടപ്പിലാവുക. ചൊവ്വാഴ്ച വരെ എടുത്ത വിസകളിൽ 90 ദിവസം ലഭിക്കും. സന്ദർശക വിസയിലെയാണ്  90 ദിവസത്തെ കണക്ക് നിർത്തലാക്കിയിരിക്കുന്നത്. 90 ദിവസത്തെ സന്ദർശകവിസയിൽ ഇപ്പോൾ ദുബായിൽ ഉള്ളവർക്ക്, ഇനി 90 ദിവസത്തെ കൂടി പുതുക്കാൻ സാധിക്കില്ല.

ചികിത്സ സംബന്ധമായ കാര്യങ്ങൾക്ക്  90 ദിവസത്തെ വിസ ലഭിക്കുന്നതാണ്.ഇനി തൊഴിൽ അന്വേഷിച്ചു വരുന്നവർക്ക് ‘ജോബ് എക്സ്പ്ലറേഷൻ വിസ’ ആരംഭിച്ചിട്ടുണ്ട്. 60, 90, 120, ദിവസങ്ങളിലാണ് ഈ വിസ കാലാവധി. പക്ഷേ, 500 ഉന്നത യൂണിവേഴ്സിറ്റികളിൽ പഠിച്ചവർക്ക് മാത്രമാണ്  ഈ വിസ ലഭിക്കുക. ഇന്ത്യയിലെ ഐഐടിയിൽ പഠിച്ചവർക്കും ഈ വിസ ലഭ്യമാകും.

90 ദിവസത്തെ സന്ദർശകവിസയിൽ പലതരത്തിലുള്ള പ്രശ്നങ്ങളെ മുൻനിർത്തിയാണ്  നിർത്തലാക്കിയത്. സാമ്പത്തിക നേട്ടത്തെ മാത്രം മുൻ കണ്ടല്ല,  ഈ നയം എമിറേറ്റ്സുകളിൽ നടപ്പിലാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *