അർജന്റീനയെ ആശങ്കയിലാഴ്ത്തി പരിക്കുകൾ ; ലോകകപ്പ് വാർത്തകൾ

ലോകകപ്പിനെ ഖത്തർ  ഒരുങ്ങുമ്പോൾ എല്ലാ ടീമുകളും അവസാനഘട്ട തയ്യാറെടുപ്പിലാണ്. നഷ്ടപ്പെട്ടുപോയ ലോകകപ്പ് തിരിച്ചുപിടിക്കാനുള്ള  പരിശ്രമങ്ങൾക്കിടയിലാണ് അർജന്റീന. ഒപ്പം തന്നെ പരിക്കുകളും.

സീസണിലെ ലീഗ് മത്സരങ്ങളിൽ തുടർച്ചയായുള്ള പരുക്കുകൾ അർജന്റീന ടീമിലെ മുന്നിലെ താരങ്ങൾക്ക് വെല്ലുവിളിയാവുകയാണ്. ഏഞ്ചൽ ഡി മരിയ, പൗലോ ഡിബാല, നിക്കോളാസ്, ലിയാൻഡ്രോ പരേഡസ് എന്നിവരെല്ലാം പരിക്കുകളിൽ ആയിരുന്നു. ആരാധകർ ഹൃദയങ്ങളിൽ നിഴൽ വീഴ്ത്തി കൊണ്ടാണ് തുടർച്ചയായ പരിക്കുകൾ.

എന്നാൽ, ലോകകപ്പിന് മുൻപ് തന്നെ  എല്ലാ പരിക്കുകളും മാറി, പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരുമെന്ന് മെഡിക്കൽ റിപ്പോർട്ട്. ഈ ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് മറ്റൊരു വാർത്ത അർജന്റീന തന്നെ പുറത്തുവിട്ടത്.

അർജന്റീനയുടെ സൂപ്പർ ഗോൾകീപ്പർ ആയ  എമിലിയാനോ  മാർട്ടിനെസിനാണ്  കഴിഞ്ഞ മാച്ചിനിടെ പരിക്കുപറ്റിയിരിക്കുന്നത്. ആസ്റ്റർ വില്ലയും  ന്യൂകാസിൽ യുണൈറ്റഡും തമ്മിലുള്ള  മത്സരത്തിന്റെ പകുതിയിലാണ് എമിലിയാനോക്കി  പരിക്കേറ്റത്. സഹതാരത്തിന്റെ കാൽമുട്ട്  എമിലിയാനോയുടെ തലയ്ക്കിടിക്കുകയായിരുന്നു. ഉടനെ ചികിത്സ ആരംഭിക്കുകയും, പരിക്ക് ഗുരുതരമല്ല എന്നും താൻ  ഓക്കെ ആണെന്നും  എമിലിയാനോ അറിയിച്ചു.

മാരക്കാനയിൽ വെച്ച് അവസാനം നിമിഷം നഷ്ടപ്പെട്ട ലോകകപ്പ്  തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് മെസ്സിയും സംഘവും. അതിനിടയിലാണ് പരുക്കുകളുടെ നീണ്ട ഗാഥ അർജന്റീനയെ പിന്തുടരുന്നത്. ഏതു പരിക്കിൽ നിന്നും പൂർണ ആരോഗ്യമായി ഖത്തറിൽ എത്തുമെന്ന് ശുഭപ്രതീക്ഷയോടെയാണ്  ആരാധക ഹൃദയങ്ങൾ.

Leave a Comment