2022 ലെ മഞ്ഞുകാഴ്ചകൾ

പൊതുവേ തണുപ്പ് കാലത്തെ മഞ്ഞുവീഴ്ച ഇന്ത്യയിലെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് തെക്കൻഇന്ത്യയിൽ കുറവാണ്. മഞ്ഞുകാലം മലയാളികൾക്ക് നൽകുന്നത് കോടപുതച്ച മലനിരകളും, സിരയിലേക്ക് തുളച്ചു കയറുന്ന തണുപ്പുമാണ്. എന്നാൽ പെയ്ത് കുമിഞ്ഞുകൂടുന്ന പൊടിമഞ്ഞിഷ്ടമുള്ള കൂട്ടത്തിലാണ് നിങ്ങളെങ്കിൽ, നിങ്ങളൊരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത കാഴ്ചകൾ കേരളത്തിനു പുറത്ത് ഇന്ത്യയിൽ തന്നെയുണ്ട്.

മണാലി:-
നവംബറിന്റെ തുടക്കത്തിൽ തന്നെ മഞ്ഞു വീഴ്ചക്കുള്ള ലക്ഷണങ്ങൾ മണാലിയിൽ കണ്ടു തുടങ്ങും.ഏവർക്കും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം എന്നതിലുപരി ഹിമാചലിലെ മഞ്ഞുവീഴ്ച കാണാൻ വരുന്നവർക്കുള്ള ഏറ്റവും മികച്ച ഓപ്ഷൻ മണാലിയാണ്. ഓൾഡ് മണാലിയിൽ നിന്നും മലകൾക്ക് മേലെ മഞ്ഞ് പുതപ്പ് വിരിക്കുന്നത് കാണാനാകും.

മണാലിയിൽ ധാരാളമായി കാണുന്ന ആർട്ട്‌കഫെകളിൽ നിന്ന് ചൂട് ചായയൊ, ഓൾഡ് മോങ്കോ കുടിച്ചിരിക്കാം. സാഹസികതയിൽ താല്പര്യമ്മുള്ളവർക്ക്, സൊളാങ് വാലിയിൽ ചെന്ന് സ്കീയിങ് പോലുള്ളവ ആസ്വദിക്കയുമാകാം.

മുസൂരി :-
ഉത്തരാഖണ്ഡിലെ മഞ്ഞുവീഴ്ച കാണാൻ പറ്റിയ സ്ഥലമാണിത്. ഡിസംബർ അവസാനം മുതൽ ഫെബ്രുവരി അവസാനം വരെയാണ് ഇവിടെ മഞ്ഞുവീഴ്ച കാണാനാകുക. മഞ്ഞിനിടയിലൂടെ മാൾ റോഡിലൂടെയുള്ള സ്ട്രോളിങ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം.

ഷിംല :-
മഞ്ഞുകാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രശസ്തമാണ് ഷിംല. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും സന്ദർശക പ്രവാഹവും ഇവിടെ ഉണ്ടാകാറുണ്ട്. കുടുംബത്തോടൊപ്പം യാത്ര പോകുന്നവർക്ക് യോജിച്ച ഓപ്ഷൻ ആണ് ഷിംല.

ഗുൽമാർഗ് :-
കശ്മീരിലെ ഗുൽമാർഗ് സ്കീയിങ് പ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ്. ഇന്ത്യയിലെ തന്നെ സ്കീയിങ്ങിനിണങ്ങുന്ന മികച്ച സ്ലോപ്പുകളും, ഇന്ത്യയിലെ ഏറ്റവും ഉയരവും നീളവും കൂടിയതുമായ കേബിൾ കാർ പ്രൊജക്റ്റ്‌ ആയ ഗുൽമാർഗ് ഗൊണ്ടോലയും അവിടെയാണ്. ജനുവരി പകുതി മുതൽ ഫെബ്രുവരി വരെയാണ് സ്കീയിങ്ങിന് യോജിച്ച സമയം.

ഔലി:-
മഞ്ഞുമൂടിയ താഴ്വരകൾ കാണുന്നതിനും സ്കീയിങ്ങിനും സനൗബോർഡിങ്ങിനും പറ്റിയ സ്ഥലമാണ് ഉത്തരാഘന്ഡിലെ ഔലി. ജോഷിമത്തിൽ നിന്നും തുടങ്ങുന്ന നീളമേറിയ കേബിൾ കാർ പാതയും ഇവിടുത്തെ പ്രത്യേകതയാണ് . രാജ്യത്തെ രണ്ടാമത്തെ ഉയരം കൂടിയ പർവതനിരകളായ നന്ദാദേവിയുടെ മനോഹരമായ കാഴ്ചയും ഇവിടെ നിന്നും ലഭിക്കും.

സുളുക്ക് :-
ഈസ്റ്റ്‌ -സിക്കിമിലെ വിനോദകേന്ദ്രം. ഈസ്റ്റേൺ  ഹിമാലയനിരകളുടെ മടിത്തട്ടിൽ നിന്നും കൊണ്ട് ശാന്തമായി മഞ്ഞുകൊള്ളുകയും ആസ്വദിക്കയും ചെയ്യാം. 3,413 അടി ഉയരമുള്ള തമ്പി വ്യൂപോയിന്റും ഇവിടുത്തെ പ്രത്യേകതയാണ്.

ലടാക്ക് :-
അധികഠിനമായ തണുപ്പാണ് മഞ്ഞുകാലങ്ങളിൽ ലടാക്കിൽ. രാത്രികാലങ്ങളിൽ -30,-40 വരെപോലും ഇവിടെ താപനില താഴുന്നു.

Leave a Comment