OPUSLOG

സൗദിയുടെ പതാക കഴുത്തിലണിഞ്ഞ് ഖത്തർ അമീർ ; ചിത്രങ്ങൾ വൈറലായി

അപ്രതീക്ഷിതമായ തിരിച്ചടിയോടെയാണ് ലോകകപ്പിൽ  അർജന്റീന തുടക്കം കുറിച്ചത്. സൗദി അറേബ്യ-അർജന്റീന മത്സരത്തിന്റെ ഇടയിൽ ഗ്യാലറിയെ ഹരം കൊള്ളിച്ച മറ്റൊന്ന് കൂടി ഉണ്ടായിരുന്നു.

അതേ, ഖത്തർ അമീർ. സൗദിയുടെ പതാക കഴുത്തിൽ അണിഞ്ഞ് നിൽക്കുന്ന ഖത്തർ  ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ ചിത്രം.

മത്സരം കാണാനെത്തിയ  ഖത്തർ അമീറിന് ഒരു ആരാധകനാണ് സൗദി പതാക നൽകിയത്. വളരെ സന്തോഷത്തോടെ അത് സ്വീകരിക്കുകയും കഴുത്തിലണിയുകയുമായിരിന്നു അമീർ.

കഴുത്തിലണിഞ്ഞതിനു അതിനുശേഷം  ഗാലറിയിൽ ഇരുന്ന് കൈവീശുകയും ചെയ്ത വീഡിയോസും ഫോട്ടോകളുമാണ് സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

സൗദി ആരാധകരെ ഏറെ സന്തോഷിപ്പിച്ച ഒരു കാഴ്ച തന്നെയായിരുന്നു  ഖത്തർ അമീറിന്റേത്. ഖത്തറിന്റെ അയൽ രാജ്യമായ സൗദിയിൽ നിന്നും  ആയിരക്കണക്കിന് ആരാധകരാണ് ഇന്നലെ സ്റ്റേഡിയത്തിൽ എത്തിയിട്ടുള്ളത്. അവരെ സംബന്ധിച്ചിടത്തോളം തികഞ്ഞ സ്വീകാര്യതയാണ് ഖത്തർ അമീറിലൂടെ ലഭിച്ചിരിക്കുന്നത്.

സൗദി അറേബ്യയുടെ ഏറ്റവും മികച്ച പോരാട്ടമാണ് ഇന്നലെ കാഴ്ചവച്ചത്. അർജന്റീനക്കെതിരെ  ഇത്തരമൊരു പ്രകടനം  ഏറെ ഞെട്ടിത്തരിപ്പിക്കുന്നതാണെങ്കിലും, സൗദി ആരാധകരുടെ  ആരവങ്ങൾ മുഴുകിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും.

ഖത്തറിന് ലോകകപ്പിനു വേണ്ടിയുള്ള  എല്ലാവിധ സഹായവാഗ്ദാനങ്ങളും, ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ  സൗദി കിരീടവകാശി നൽകിയിട്ടുണ്ട്. ഖത്തർ അമീറിന്റെ  സൗദിയോടുള്ള സ്വീകാര്യത, ഏറെ ആനന്ദം തരുന്നതാണെന്നും, വളരെയധികം സന്തോഷിക്കുന്നുവെന്നും   സൗദി കിരീടവകാശി പറഞ്ഞു.

Exit mobile version