OPUSLOG

മുംബൈയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ടേക്ക് ഓഫ് ചെയ്ത വിമാനം തിരിച്ചിറക്കി

ടെക്‌നിക്കൽ തകരാറുകൾ മൂലം മുംബൈയിൽ നിന്നും കോഴിക്കോട്ടേക്ക് പറന്നുയർന്ന വിമാനം 10 മിനിറ്റിനുള്ളിൽ തിരിച്ചിറക്കി. 110ഓളം യാത്രക്കാരുമായി യാത്ര പുറപ്പെട്ട AI 581 എന്ന വിമാനമാണ് സുരക്ഷാപ്രശ്നങ്ങളെ തുടർന്ന് തിരിച്ചിറക്കിയത്. വിശദമായ പരിശോധനകൾക്ക് ശേഷം ഫ്ലൈറ്റ് വീണ്ടും യാത്രയ്ക്ക് തയ്യാറായി.

മുംബൈ – കോഴിക്കോട് സെക്ടറിനിടയിൽ സർവീസ് നടത്തുന്ന  AI 581വിമാനമാണ്, പുലർച്ചെ 6.13 നു കൊടുത്ത ടെക്‌നിക്കൽ തകരാറിനെ കുറിച്ചുള്ള മുന്നറിയിപ്പിനെ തുടർന്ന് 6.25 നു തിരിച്ചിറക്കിയത്.തുടർന്ന് നടത്തിയ വിശദമായ എഞ്ചിനീയറിങ് പരിശോധനകൾക്ക് ശേഷം ഫ്ലൈറ്റ് യാത്രയ്ക്ക് തയ്യാറായിട്ടുള്ളതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു.

ഇതിനെ തുടർന്ന് ഫ്ലൈറ്റ് പുറപ്പെടാൻ 3 മണികൂറോളം വൈകി.എന്നാൽ സുരക്ഷക്കാണ് തങ്ങൾ ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും, അതിനാൽ കൃത്യവും കുറ്റമറ്റതുമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമേ വീണ്ടും യാത്ര പുറപ്പെടു എന്നും എയർ ഇന്ത്യ അറിയിച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പതിവായിരിക്കുന്ന സാഹചര്യമാണിപ്പോൾ. കഴിഞ്ഞ മാസം ബംഗളുരുവിൽ നിന്നും പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ സ്പാർക് കണ്ടതായി സംശയമുണ്ടായതിനെ തുടർന്ന് പകുതിക്ക് വെച്ച് വിമാനം ഡൽഹിയിൽ ഇറക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.6E-2131 എന്ന വിമാനത്തിന്റെ യാത്ര എൻജിൻ കത്തിയതിനെ തുടർന്ന് നിർത്തി വെക്കുകയും യാത്രക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് നീക്കുകയുമാണ് അന്ന് ചെയ്തത്.117 യാത്രക്കാരും 7 ക്രൂ മെമ്പേഴ്സും സുരക്ഷിതരായിരുന്നു.

Exit mobile version