OPUSLOG

‘പരിക്ക് ഗുരുതരമോ? ‘ മെസ്സിയുടെ ഒറ്റപ്പെട്ട പരിശീലനത്തിന് പിന്നിലെ കാരണം

ഖത്തർ : ലോകം ഉറ്റുനോക്കുന്ന ഒന്നാണ് ലോകകപ്പ്. ഫുട്ബോൾ ഇതിഹാസങ്ങളെല്ലാം ഖത്തറിൽ ഒത്തുകൂടിയപ്പോൾ ഒറ്റപ്പെട്ട നിൽക്കുന്നവരിലേക്കാണ് നോട്ടം പറയുന്നത്.  എന്നാൽ ഫുട്ബോൾ ഇതിഹാസമായ മെസ്സി , ഒറ്റയ്ക്ക് നിന്ന് പരിശീലിക്കുന്നതിന് പിന്നിലെ കാരണം തേടുകയാണ് എല്ലാവരും.

ലോകകപ്പിനായി ഖത്തറിലെത്തിയ അർജന്റീന ടീമിനൊപ്പം ഇതുവരെയും മെസ്സി പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. ടീമംഗങ്ങൾ ഗ്രൗണ്ടിൽ എത്തിയതിനുശേഷമാണ് മെസ്സി പരിശീലനത്തിനായി എത്തുന്നത്. കൂട്ടമായ ഒരു പരിശീലനത്തിനു മുതിരാതെ,  ഒറ്റയ്ക്ക് നിൽക്കാണ് മെസ്സി.

കഴിഞ്ഞ ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്ക് കളിക്കുന്നതിനിടെ കാൽക്കുഴക്ക് പരിക്കുപറ്റിയിരുന്നു. ഇതുമൂലം ലോറിയന്റിനെതിരെയുള്ള  ലീഗ് മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് സംശയങ്ങളും ഊഹാപോഹങ്ങളും ഉയർന്നു തുടങ്ങിയത്.

വെള്ളിയാഴ്ചയാണ് മെസ്സി  ഖത്തറിൽ എത്തിയത്. വെള്ളിയാഴ്ച ഖത്തർ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ അർജന്റീന ടീം  നടത്തിയ പരിശീലനത്തിലും  ശനിയാഴ്ചയിലെ പരിശീലനത്തിലും മാറി നിന്ന് പരിശീലിക്കുന്ന മെസ്സിയെയാണ് കാണുന്നത്. പരിക്ക് ഗുരുതരമായതാണോ ഇതിനു പിന്നില്ലെന്നാണ് എല്ലാവരും സംശയിക്കുന്നത്.

എന്നാൽ, പരിക്ക് ഗുരുതരമല്ല എന്നും  എടുത്തുപറയത്തക്ക പ്രത്യേക കാരണങ്ങളൊന്നും മാറി നിൽക്കുന്നതിന് പിന്നിൽ ഇല്ല എന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. മുൻകരുതലിനെ വകവച്ചാണ്  മെസ്സി പരിശീലനത്തിൽ നിന്ന് വിട്ടു നിന്നതെന്ന് ഫെഡറേഷൻ വൃത്തങ്ങൾ വിശദീകരണം നൽകിയിട്ടുണ്ട്.

മാത്രവുമല്ല, ചൊവ്വാഴ്ച നടക്കുന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യക്ക് എതിരെ മെസ്സി കളിക്കും എന്നാണ് സൂചന. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.  ഇത്തവണത്തെ ലോകകപ്പ് അർജന്റീനയുടെതാണെന്നാണ്  പ്രവചനങ്ങൾ. പ്രതീക്ഷകളെ തകിടം മറിക്കുമോ എന്ന ഭയവും ആരാധകരുടെ മനസ്സിലുണ്ട്.

Exit mobile version