OPUSLOG

ധോണിക്ക് കീഴിൽ ജഡേജയെ നിലനിർത്തി, ബ്രാവോയെ കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്

IPL 2023 ന് മുൻപ് ധോണിയെ തിരിച്ച് നായകസ്ഥാനത്തേക് കൊണ്ട് വന്ന് ചെന്നൈ സൂപ്പർ കിങ്‌സ്. ധോണി നയിക്കുന്ന ടീമിൽ രവീന്ദ്ര ജഡേജയെ നിലനിർത്തുകയും, മികച്ച കളിക്കാരിലൊരാളായ ഡ്വെയിൻ ബ്രാവോയെ വിട്ട് കളയുകയും ചെയ്തു.

ഡിസംബർ 23 ന് തുടങ്ങാനിരിക്കുന്ന മിനി ലേലത്തിനു മുൻപായി 10 ടീമുകളും, അവർ നിലനിർത്തുകയും വിട്ടുകൊടുക്കുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു.

ചെന്നൈ സൂപ്പർ കിങ്‌സ് ഒഴിവാക്കിയ കളിക്കാരിൽ ഈ വർഷം ആദ്യമെ വിരമിക്കൽ പ്രഖ്യാപിച്ച റോബിൻ ഉത്തപ്പ, ഡ്വെയിൻ ബ്രാവോ, ക്രിസ് ജോർദാൻ തുടങ്ങിയവരുണ്ട്. ക്രിസിനെയും, ബ്രാവോയെയും വിട്ടുകളഞ്ഞത് വലിയ ആശ്ചര്യത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.

ഹോം & എവേ ഫോർമാറ്റ്‌ തിരിച്ചു കൊണ്ടുവരുന്ന ഈ സീസണ് വേണ്ടി, മഹേഷ്‌ തീക്ഷണ, മോയീൻ, മിച്ചൽ സാന്റെനർ, ജഡേജാ എന്നീ മികച്ച സ്പിന്നർമാരെ ടീം നിലനിർത്തിയിട്ടുണ്ട്.

ഋതുരാജ് ഗെയ്ക്വാഡ്, മൊയീൻ അലി, ഡിവോൺ കോൺവേ, അമ്പാട്ടി റായിടു എന്നീ സൂപ്പർസ്റ്റാർ ബാറ്റ്സ്മാന്മാരും തങ്ങളുടെ സ്ഥാനങ്ങളിൽ സുരക്ഷിതരാണ്. ശിവം ദൂബേ, മൊയീൻ,ദീപക് ചാഹർ, സാന്റ്നർ, ജടേജാ, പ്രിട്ടോറിയസ് എന്നീ ഓൾറൗണ്ടർമാരും ടീമിലുണ്ട്.

ചെന്നൈ സൂപ്പർ കിങ്സിന്റെ പേഴ്സിലിനി 20.45 കോടി രൂപ കൂടിയാണുള്ളത്. 2 വിദേശത്താരങ്ങൾക്കുള്ള ഓവർസീസ് സ്ലോട്ടും മിച്ചമുണ്ട്. സാം കറൻ, ബെൻ സ്റ്റോക്ക്സ്, ക്യാമറൺ ഗ്രീൻ എന്നിവരെയായിരിക്കും IPL ഇന് മുന്നോടിയായുള്ള മിനി – ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഈ സ്ലോട്ടുകളിലേക്ക് ലക്ഷ്യം വെക്കുന്നത്.

വിട്ട് കളഞ്ഞവർ :- ഡ്വെയിൻ ബ്രാവോ, റോബിൻ ഉത്തപ്പ, ക്രിസ് ജോർദാൻ, ആദം മിൽനെ, ഹരി നിശാന്ത്, കെ. എം. ആസിഫ്, ഭഗത് വർമ്മ,നാരായൺ ജഗദീശൻ.

Exit mobile version