OPUSLOG

കൂടിക്കാഴ്ച മാറ്റിവെച്ച്  സൗദി കിരീടവകാശി : കാരണം ഞായറാഴ്ചയിലെ തിരക്കിട്ട പരിപാടികൾ

റിയാദ് : ഊർജ മേഖലയിലെ പരസ്പര സഹകരണം, എണ്ണ വ്യാപാരം, പുനരുത്പാദന എനർജി മേഖലയിലെ നിക്ഷേപം എന്നീ വിഷയങ്ങളിൽ ചർച്ച ചെയ്യുന്നതിന് ഞായറാഴ്ച എത്തേണ്ടതായിരുന്നു സൗദി കിരീടാവകാശി.

എന്നാൽ ഞായറാഴ്ചയിലെ മറ്റ് തിരക്കിട്ട പരിപാടികൾ കാരണം സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രിയും ഇത് മാറ്റിവയ്ക്കുകയായിരുന്നു. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഇന്തോനേഷ്യയിലേക്ക് വരുന്ന മുഹമ്മദ് ബിൻ സൽമാൻ  ഡൽഹിയിലെത്തി ഔദ്യോഗിക സന്ദർശനം നടത്തുമെന്നായിരുന്നു അറിയിപ്പ്.

ഇന്ത്യൻ മാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത അറിയിച്ചത്. അര ദിവസം നീണ്ടുനിൽക്കുന്ന  ചർച്ചയിലേക്കാണ് സൗദി കിരീടവകാശി  വരാമെന്ന് ഏറ്റിരുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആണ് സൽമാൻ രാജകുമാരനെ കത്തയച്ച ക്ഷണിച്ചിരുന്നത്. ഇതോടെ തിങ്കളാഴ്ച ബാലിയിൽ വെച്ച് നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയിൽ  സൽമാനും മോദിയും കണ്ടുമുട്ടുമെന്ന്  റിപ്പോർട്ടുണ്ട്.

ബദുങ് റീജൻസിയിലെ നുസ ദുവയിലെ അപൂർവ കെമ്പിൻസ്കി ഹോട്ടലാണ് ഉച്ചകോടിയുടെ പ്രധാന വേദി. ജി-20 യുടെ പതിനേഴാമത്തെ മീറ്റിംഗ് ആണ് ഇന്ത്യനേഷ്യയിൽ അരങ്ങേറാൻ പോകുന്നത്.

Exit mobile version