OPUSLOG

വയലന്റ് പശ്ചാത്തലമുള്ളവരെ പുറത്തിരുത്തി ഖത്തർ

നവംബർ 20 മുതൽ തുടങ്ങാനിരിക്കുന്ന ഫിഫ 2022 വേൾഡ് കപ്പിലേക്കാണ് ലോകം മുഴുവനിപ്പോൾ കണ്ണും കാതും തുറന്നിരിക്കുന്നത്. മെസ്സിയുടെ അവസാന ലോകകപ്പാവാൻ സാധ്യതയുള്ള ഖത്തർ ലോകകപ്പ്, നേരിട്ട് കാണാൻ ലോകരാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിനാളുകളാണ് ഖത്തറിലേക്ക് ഒഴുകുന്നത്. എന്നാൽ വരുന്ന ഏറ്റവും പുതിയ വാർത്തകളനുസരിച്ച്, അങ്ങനെ ആർക്ക് വേണമെങ്കിലും ലോകകപ്പ് നേരിട്ട് കാണാൻ ആകില്ല.

നിയമപരമല്ലാത്ത പ്രവർത്തികൾ ചെയ്യുന്നവരും ആക്രമണപശ്ചാത്തലം ഉള്ളവരുമായ 6000 ത്തിലധികം അർജന്റീനക്കാർക്ക് മത്സരം സ്റ്റേഡിയത്തിലിരുന്ന് നേരിട്ട് കാണാനുള്ള അവസരം നിഷേധിച്ചിരിക്കയാണ് ബ്യുണസ് ഐറിസിലെ സിറ്റി ഗവണ്മെന്റ്.

“അക്രമസ്വാഭാവമുള്ളവർ ഇവിടെയും ഖത്തറിലുമുണ്ട്. ഫുട്ബോളിലേക്ക് സമാധാനം മടക്കി കൊണ്ടുവരാനായി ഇത്തരക്കാരെ സ്റ്റേഡിയത്തിന് പുറത്തിരുത്തേണ്ടത് അത്യാവശ്യമാണ്” സിറ്റിയിലെ നിയമ, സുരക്ഷാ മന്ത്രിയായ മാർസെലോ ഡി അലെസ്സാൻഡ്രോ പറഞ്ഞു.

ആരാധനയുടെ പേരിൽ മുൻപ് അക്രമസ്വഭാവം കാണിച്ചിട്ടുള്ളവരും, നിരോധിത തെരുവ് കച്ചവടങ്ങളിൽ വ്യാപൃതരായിട്ടുള്ളവരും, ഡിവോഴ്സ് ചെയ്ത മാതാപിതാക്കളിൽ നിന്നും പണം ലഭിക്കാനുള്ളവരും  സ്റ്റേഡിയത്തിലേക് പ്രവേശനം നിഷേധിക്കപ്പെട്ട കൂട്ടത്തിലുണ്ട്. വിവിധ രാജ്യങ്ങളിലെ പോലീസ് ഡിപ്പാർട്മെന്റുകൾ, ഇത്തരക്കാരെ ഒഴിവാക്കാൻ ഖത്തർ പോലീസുമായി സഹകരിക്കുന്നുണ്ട്.

വേൾഡ് കപ്പിൽ ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അക്രമണങ്ങൾ സാധാരണമായതിനാൽ, നാഷണൽ സെക്യൂരിറ്റി മിനിസ്റ്റർ, ഖത്തർ എംബസിയുമായി, ഇത് തടയുന്നതിന് വേണ്ടിയുള്ള  സഹകരണ ഉടമ്പടിയിൽ, ജൂണിൽ, ഒപ്പ് വെച്ചിരുന്നു. ബാൻ ചെയ്ത 6000 പേരിൽ 3000 പേരും അർജന്റീനയിൽ തന്നെ രാജ്യാന്തര മത്സരങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ്.

Exit mobile version