OPUSLOG

ട്വന്റി 20 കപ്പ് ; ഇവർ തമ്മിലുള്ള ഫൈനൽ  സംശയകരം പ്രവചനം, എബി ഡിവില്ലേഴ്സ്

മെൽബൺ : 20 20 ലോകകപ്പ് നാളെ സെമിഫൈനൽ അരങ്ങേറുകയാണ്. സൂപ്പർ 12 പോരാട്ടങ്ങൾക്ക് ശേഷമാണ് നാളെ സെമിഫൈനൽ തുടക്കം കുറിക്കുന്നത്. ന്യൂസിലൻഡും പാക്കിസ്ഥാനുമാണ്  ആദ്യ സെമിയിൽ മത്സരിക്കുന്നത്. രണ്ടാമത്തെ സെമിയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്.

സെമിഫൈനലിന്റെ ഈ ലിസ്റ്റ് മുൻനിർത്തിയാണ്,  മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് പ്രവചനം നടത്തിയത്. ആദ്യ സെമി ന്യൂസിലന്റും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ  പാക്കിസ്ഥാൻ വിജയിക്കണം. ശേഷം രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള കളിയിൽ ഇന്ത്യ വിജയിച്ചാൽ പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ നേരിടുകയുള്ളൂ.

എന്നാൽ ഇതത്ര എളുപ്പമല്ല എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നാലു ടീമുകളും ഒന്നിനൊന്നു മികച്ചതാണ്.  അതുകൊണ്ട് ആരാണ്  ഫൈനലിലേക്ക് കടക്കുക എന്നത് പ്രവചനാതീതമാണെന്നു പറയാം.

എന്നാൽ മറ്റൊരു കാര്യം സെമിയിൽ  എത്തിയെങ്കിലും ഇംഗ്ലണ്ട് ടീമിന്റെ  പ്രകടനം അത്രയ്ക്ക് തൃപ്തികരമായിരുന്നില്ല.  അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന്റെ ഫൈനലിലേക്കുള്ള പ്രവേശം സംശയാതീതമാണ്.

ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാര്യമാണ്  ഇന്ത്യൻ താരങ്ങളിൽ സൂര്യകുമാർ യാദവിന്റേത്. വളരെ മികച്ച പ്രകടനമാണ് സൂര്യകുമാർ കാഴ്ചവച്ചത്. എബിഡിയാണ് സൂര്യകുമാറിനെ  പ്രശംസിച്ചത്. മികച്ച ടീമാണ് ഇന്ത്യയുടേത്. 

അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെ നിഷ്പ്രയാസം തോൽപ്പിക്കാൻ ആകുമെന്ന് പ്രതീക്ഷയും എബിഡി മുന്നോട്ട് വെക്കുന്നുണ്ട്.എങ്കിലും ഇംഗ്ലണ്ട് ടീമിന്റെ  പവറും എബിഡി മറക്കുന്നില്ല.കരുത്തന്മാരുടെ നിരയെന്നാണ് ഇംഗ്ലണ്ട് ടീമിന് എബിഡി വിശേഷിപ്പിക്കുന്നത്.

എന്നിരുന്നാലും എബിഡിയുടെ പ്രവചനം  ഉയർന്ന സ്വീകാര്യതയോടെ ആരാധകർ ഏറ്റെടുത്തത്. കാരണം ലോകം കാത്തിരിക്കുന്നത് ഇന്ത്യ-പാക്ക് ഫൈനൽ കാണാനാണ്. അതിനിടയിലാണ് വമ്പൻ ട്വിസ്റ്റ്‌ സെമിഫൈനലിലൂടെ രംഗത്തെത്തുന്നത്. പ്രവചനം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഓരോ കായിക പ്രേമിയും. എന്തായാലും കാത്തിരുന്നു തന്നെ അറിയാം.

Exit mobile version