OPUSLOG

300 കോടിയുടെ വൻ തരംഗമായി ‘കാന്താര’ : അപ്രതീക്ഷിത  ട്വിസ്റ്റുമായി ക്ലൈമാക്സ്

ആഗോളതലത്തിൽ 300 കോടി രൂപ  നേടിയെടുത്ത് കാന്താര. 16 കോടി രൂപ ചെലവിൽ നിർമ്മിച്ച  കന്നട ചിത്രമാണ് കാന്താര. കഴിഞ്ഞ ദിവസം കേരളത്തിൽ റിലീസ് ചെയ്ത കാന്താര 1 കോടിയാണ് നേടിയത്.  ഒരു തീയേറ്ററില്‍ നിന്നാണ് ഈ നേട്ടം. ആദ്യമായാണ് കന്നട ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത  കേരളത്തിൽ ലഭിക്കുന്നത്.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷഭരിതമായ ലോകത്തെ ആവിഷ്കരിക്കുകയാണ് കാന്താരയിലൂടെ ഡയറക്ടർ. അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യം ഡയറക്ടറും നായകനുമായ   ഋഷഭ് ഷെട്ടി പുറത്തുവിടുന്നത്.

ദൈവകോലവുമായി ബന്ധപ്പെട്ടാണ് സിനിമ ആവിഷ്കരിച്ചിരിക്കുന്നത്. അതിനു പിന്നിലും ഡയറക്ടർ എന്നതിലുപരി  ഒരു കുടുംബാംഗമെന്ന ബന്ധമുണ്ടെന്ന്  ഡയറക്ടർ തുറന്നു പറയുകയാണ്.

അതുകൊണ്ടുതന്നെ 30 വർഷം മുമ്പ് തന്റെ ഗ്രാമത്തിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് കഥാഘടന. നാട്ടിലെ ഒരു കർഷകനും ഫോറസ്റ്റ് ഓഫീസറും തമ്മിലുണ്ടായ വിരോധമാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷാവസ്ഥ സിനിമയിൽ ചിത്രീകരിക്കാൻ ഇടയായത്. ഇങ്ങനെയാണ് ദൈവക്കോലങ്ങളുമായുള്ള ബന്ധം കഥയിൽ മുന്നോട്ടുപോകുന്നത്.

അറിയിക്കാതെ പോയ ഒരു രഹസ്യമാണ് സിനിമയുടെ റിലീസിനു ശേഷം വെളിപ്പെടുത്തിയത്. അതായത് സിനിമയുടെ ക്ലൈമാക്സ് തിരക്കഥയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

‘ നായകനായ ശിവയിൽ ഗുളികൻ ആവേശിക്കുന്നു’ എന്ന വരി മാത്രമാണ് ക്ലൈമാക്സ് എന്നതിൽ എഴുതിയിരുന്നത്. അതായത് താൻ തന്നെ എഴുതി, എനിക്ക് തന്നെ അഭിനയിക്കാൻ വേണ്ടിയാണ് കാന്താര തയ്യാറാക്കിയത്.

മറ്റൊന്നാണ് ആരാധനയും  പ്രകൃതിയോടുള്ള മൂല്യവും നിലനിർത്തിക്കൊണ്ട് തന്നെയായിരുന്നു ഷൂട്ടിംഗ് മുഴുവനും. അതായത്, പറ്റില്ല എല്ലാവരും മാംസ ഭക്ഷണം  ഒഴിവാക്കിയിരുന്നു. ദൈവ സമാനമായി തന്നെയാണ്  ഷൂട്ടിംഗ് ലൊക്കേഷനുകളെ കണ്ടിരുന്നത്.

ഇത്തരത്തിൽ പ്രകൃതിയും മനുഷ്യനും ഇണങ്ങുന്ന ജീവിതാവസ്ഥ മനസ്സിൽ ഉടക്കുന്ന സംഗീതത്തോടെ അവതരിപ്പിക്കുന്നതിൽ  ഡയറക്ടർ എന്ന നിലയിലും  നായകൻ എന്ന നിലയിലും മികച്ച സ്വീകാര്യതയാണ്  കാന്താരക്ക് ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലേക്ക് ഡബ് ചെയ്യുകയും, കോടികളുടെ കളക്ഷനിലേക്ക് എത്തുകയും  ചെയ്തു കാന്താര.

Exit mobile version