OPUSLOG

ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് കോടതി : പകർപ്പവകാശ നിയമലംഘനത്തെ തുടർന്നാണ് നടപടി

ബാംഗ്ലൂർ : ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്ത് ബാംഗ്ലൂർ ഹൈക്കോടതി. പകർപ്പാവകാശ നിയമലംഘനത്തെ തുടർന്നുള്ള നടപടിയാണ് ട്വിറ്റർ അക്കൗണ്ടുകളുടെ ബ്ലോക്കിലേക്ക് നയിച്ചത്.

കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകളാണ് താൽക്കാലികമായി ബ്ലോക്ക് ചെയ്തത്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണ സമയത്ത് കെജിഎഫ്-2ലെ ഗാനങ്ങൾ ഉപയോഗിച്ചതിനെ തുടർന്നാണ് നിയമലംഘനം.

അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിനെ തുടർന്നാണ്  ബെംഗളൂരു ആസ്ഥാനമായ എം.ആര്‍.ടി മ്യൂസിക്ക് ലേബലായിരുന്നു രാഹുല്‍ ഗാന്ധി,എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവരുടെ പേരിൽ  നടപടി സ്വീകരിച്ചിരിച്ചത്.

എം ആർ ടി മ്യൂസിക്കാണ് പരാതി നൽകിയത്. പാർട്ടിക്കും മൂന്നു നേതാക്കൾക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനി തന്നെയാണ് വാർത്തകളിലും കൊടുത്തത്.

ഏതൊരു പാർട്ടിയും സിനിമാഗാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശരിയായ നിയമ നടപടികൾ  സ്വീകരിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ പല പാർട്ടികളും വലിയ തുക മുടക്കിയാണ് ഗാനങ്ങളുടെ അവകാശം നേടിയെടുക്കുന്നത്. പക്ഷേ, കോൺഗ്രസ്  അനുവാദമില്ലാതെയാണ്  ഗാനം തെരഞ്ഞെടുത്തതും ഉപയോഗിച്ചതും.

ഭാരത് ജോഡോ യാത്രയുടെ മാർക്കറ്റിംഗ് വീഡിയോയിൽ  തരംഗമായി നിന്നത് ഈ ഗാനമായിരുന്നു. ആയതിനാലാണ് നടപടി കർശനമായത്.

രാഷ്ട്രീയപാർട്ടികളുടെ പ്രതിച്ഛായ തകർക്കാൻ അല്ല ഇതെന്നും, നിയമപരമായ അവകാശം  നേടിയെടുക്കുന്നതിന് ആണ് ഇതെന്നും  എം ആർ ടി മ്യൂസിക് വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version