OPUSLOG

ഈ മൂന്ന് ‘ഐസ് ക്യൂബ്’  മാത്രം മതി മികച്ച ചർമ സംരക്ഷണത്തിന് !

ചരമ സംരക്ഷണത്തിന് പലവിധ മാർഗങ്ങൾ പലതരത്തിൽ പരീക്ഷിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ അതിലൂടെ തന്നെ പലവിധ രോഗങ്ങളും നമ്മൾ നേടിയെടുക്കുന്നു. ‘വെളുക്കാൻ തേച്ചത് പാണ്ടായി’  എന്ന് പറയുന്നത്  പലരുടെ ജീവിതത്തിലും അനുഭവങ്ങളാണ്. അതുകൊണ്ടുതന്നെ ചർമ സംരക്ഷണത്തിന് മുതിരുമ്പോൾ  ഒരുപാട് കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്.

മുഖക്കുരു, കരിവാളിപ്പ്, പാടുകൾ എന്നിവയാണ് പ്രധാനമായും മുഖത്തിനേൽക്കുന്ന വെല്ലുവിളികൾ. അവയെ നേരിടാൻ ഈ ഐസ്ക്യൂബ് മതിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം ഉണ്ടല്ലെ? എന്നാൽ ഇത് വെറും ഐസ്ക്യൂബുകൾ അല്ല. ചരമ സംരക്ഷണത്തിന് മികച്ച രീതിയിലുള്ള ഐസ് ക്യൂബുകൾ ആണിത്. നാച്ചുറൽ ആയ ഈ ഐസ്ക്യൂബുകൾ എങ്ങനെയാണ് ചർമസംരക്ഷണത്തിൽ മികച്ചത് ആകുന്നത് നമുക്ക് നോക്കാം.

കുക്കുംബർ ക്യൂബ്
ഒരു കുക്കുമ്പർ , ഒരു സ്പൂൺ തേൻ , ഒരു സ്പൂൺ നാരങ്ങാനീര് ഇവ മൂന്നുമാണ് ക്യൂബ്. ഒരു കുക്കുമ്പർ  നന്നായി അരച്ചെടുത്തതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ തേനും ഒരു സ്പൂൺ നാരങ്ങാനീരും മിക്സ് ചെയ്തു കൊടുക്കുക.

ഈ മിക്സ് ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്തതിനുശേഷം ആവശ്യാനുസരണം ഉപയോഗിക്കുക. നാരങ്ങാനീര് ചർമ്മത്തിന് യോജിക്കാത്തവർ അത് ഒഴിവാക്കാവുന്നതാണ്.  മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം കൂടുതൽ മിനുസമുള്ളതാക്കാനും ആശ്വാസം പകരാനും ഈ ക്യൂബിന് സാധിക്കും.

ഗ്രീൻ ടീ ക്യുബ്സ്
കണ്ണിന്റെ അടിയിലെ കറുപ്പ് മാറുന്നതിനും,  കണ്ണുകൾ ഉന്മേഷമുള്ളതാക്കുന്നതിനും ഉത്തമം ആയിട്ടുള്ള ഒന്നാണ് ഗ്രീൻ ടി ക്യൂബ്.

ഇതിനായി രണ്ട് ഗ്രീൻ ടീ ബാഗ് , രണ്ട് കപ്പ് വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുക്കാം. ശേഷം ഇത്  ഐസ് ട്രേയിൽ വെച്ച്  ഫ്രീസ് ചെയ്തതിനുശേഷം ആവശ്യാനുസരണം ഉപയോഗിക്കുക. മികച്ച ഫലം ഇതിലൂടെ ലഭിക്കും.

കറ്റാർവാഴ ക്യൂബ്
ശരീരത്തിലെ സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കറ്റാർവാഴ. ചർമ സംരക്ഷണത്തിനായാലും മുടിക്ക് ആയാലും  ഉത്തമ പരിഹാരമാണ് കറ്റാർവാഴയിലൂടെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെ സുലഭമാണ്.

കറ്റാർവാഴ ജെല്ല് നാല് ടീസ്പൂണും ഒരു ടീസ്പൂൺ തേനും ചേർത്ത് ക്യൂബാക്കുക. ശേഷം മുഖത്ത് പുരട്ടാം. ചർമ്മത്തിന് ഹൈഡ്രേഷൻ നൽകുന്നതിന് ഉത്തമ പരിഹാരമാണ് കറ്റാർവാഴ. മുഖത്ത് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുമ്പോഴും കരുവാളിപ്പ് തോന്നുകയാണെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.

ഈ മൂന്ന് ഐസ് ക്യൂബുകൾ ഉപയോഗിക്കാൻ ചർമ്മത്തിന് ഏതെങ്കിലും ബുദ്ധിമുട്ടുകൾ വരണമെന്നില്ല. കാരണം യാതൊരുവിധ കെമിക്കലുകളും ഇല്ലാത്ത ചർമ സംരക്ഷണ ഉപാധികളാണ് ഇവ മൂന്നും. ചർമം എപ്പോഴും യുവത്വത്തോടെയും ഉന്മേഷത്തോടെയും നിലനിർത്തുന്നതിന് ഈ മൂന്ന് ഐസ്ക്യൂബുകളിൽ ഒന്ന് ശീലമാക്കുന്നത് വളരെ നല്ലതാണ്.

Exit mobile version