OPUSLOG

ഇനി നമുക്കും ആകാം സോനത്തെ പോലെ ; താരത്തിന്റെ ബ്യൂട്ടി ടിപ്സ്

സോനം കപൂർ. ചുരുങ്ങിയ കാലം കൊണ്ട്  ബോളിവുഡിലെ  ഫാഷനിസ്റ്റ് എന്ന വിശേഷണം കരസ്ഥമാക്കിയ താരമാണ്. ചിട്ടയായ ജീവിതക്രമം കൊണ്ട് താരം എന്നും വേറിട്ട് നിൽക്കുന്നു. ഫാഷൻ, സൗന്ദര്യസംരക്ഷണം  എന്നീ കാര്യത്തിൽ താരത്തോട്  ഒപ്പം നില്കാൻ അധികമാരുമില്ല.

ശരിയായ സൗന്ദര്യ സംരക്ഷണം ഏതൊക്കെ തരത്തിൽ ആണെന്ന്  സോനം പങ്കുവെച്ചിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.

ചർമ്മ സംരക്ഷണം
ഒരുപാട് പ്രോഡക്ടുകൾ  മുഖത്തുവാരി തേക്കുന്നത് അല്ല സൗന്ദര്യം എന്നും ആവശ്യമായ പ്രോഡക്ടുകൾ  മാത്രം ഉപയോഗിക്കുന്നതിലൂടെയാണ് സൗന്ദര്യ നിലനിർത്തുക. ക്ലെൻസിങ്, ടോണിങ്, മോയ്സ്ചറൈസിങ് എന്നിവ കൃത്യമായി ചെയ്യും. അനാവശ്യമായ മേക്കപ്പുകൾ ഒഴിവാക്കുക.

ഫെയ്സ് മാസ്ക്ക്
ലോക്ക് ഡൗൺ സമയത്തിന്റെ  ഫലമാണ് സോനത്തിന്റെ ഫെയ്സ് മാസ്ക്. ചർമം  തിളക്കം ഉള്ളതും  ദൃഢമായിരിക്കാനും  ഫെയ്സ് മാസ്ക്ക് സഹായിക്കുന്നു.

സൂര്യതാപം
മനുഷ്യ ശരീരത്തിന് വൈറ്റമിൻ ഡി  അത്യന്താപേക്ഷിതമാണ്. പക്ഷേ കൂടുതലായി വെയിലത്ത് പോകേണ്ടിവരുമ്പോൾ ചില മുൻകരുതലുകൾ എടുക്കണം.
സൺ സ്ക്രീൻ ലോഷൻ, മുഖം മറയുന്ന തരത്തിൽ വലിയ തൊപ്പി താരം ഉപയോഗിക്കാറുണ്ട്.
ആന്റി പൊല്യൂഷൻ ഡ്രോപ്സ് ഉപയോഗിക്കുന്നത് വളരെ നല്ലതാണെന്ന് സോനം ഉറപ്പു നൽകുന്നു.

നാളികേരം
നാളികേരത്തിന്റെ എല്ലാവിധ സാധ്യതകളും സോനം പരീക്ഷിച്ചിട്ടുണ്ട്. ചൂടിനെ വെല്ലാൻ  കരിക്കിനേക്കാൾ ബെസ്റ്റ് മറ്റൊന്നുമില്ല എന്നാണ് സോനത്തിന്റെ പക്ഷം. ഷുഗർ കൺട്രോൾ, ശരീരത്തിൽ എപ്പോഴും  ഈർപ്പം നിലനിർത്താനും, മുടി വളരാനും  നാളികേരം വളരെ ഉപയോഗപ്രദമാണ്.

വ്യായാമം
എത്ര തിരക്കുള്ള ജീവിതമാണെങ്കിലും യോഗ മുടക്കാറില്ല. മസിലിന്  കരുത്ത് നൽകുന്ന വ്യായാമങ്ങളാണ് സോനം കൂടുതലായും ചെയ്യാറുള്ളത്.

ഭക്ഷണം
പോഷകസമൃദ്ധമായ ആഹാരമാണ്  കൂടുതലായും കഴിക്കുന്നത്. മുട്ട, ടോസ്റ്റ്, പഴങ്ങൾ എന്നിവയാണ് പ്രധാനമായും കഴിക്കുന്നത്. ശരിയായ ആരോഗ്യത്തിന് ക്രമത്തിലുള്ള ഭക്ഷണം അടിസ്ഥാന ഘടകം ആണെന്ന്  സോനം വ്യക്തമാക്കിയിട്ടുണ്ട്.

മേക്കപ്പ്

ഇത്തരത്തിൽ പോകുന്നു താരത്തിന്റെ സൗന്ദര്യ സംരക്ഷണം. പലതരത്തിലുള്ളതും ചിട്ടയായതുമായ ജീവിതശൈലി ഓരോരുത്തരും പിന്തുടരേണ്ടതാണ്.  എങ്കിൽ മാത്രമേ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ ആകൂവെന്നും  സോനം കപൂർ വ്യക്തമാക്കുന്നു.

Exit mobile version