OPUSLOG

ബംഗാൾ കടലിൽ ന്യൂനമർദ്ദം ; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ തുലാവർഷ ആരംഭം. ഇന്ന് മുതൽ ഇരുപത്തിരണ്ടാം തീയതി വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപ്പോർട്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയെ മുൻനിർത്തിയാണ്  കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

വടക്കൻ ആൻഡമാൻ  കടലിനു മുകളിലും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  22 വരെ  സംസ്ഥാനത്ത് കനത്ത മഴയ്ക്കും  ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്  മുന്നറിയിപ്പ്  നൽകിയിട്ടുള്ളത്.

ബംഗാൾ കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠന റിപ്പോർട്ട് നൽകുന്നത്. ഇത്തരത്തിൽ ന്യൂനമർദ്ദം നിലനിൽക്കുകയാണെങ്കിൽ അത് 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായും രൂപാന്തരപ്പെടാം.

അതുകൊണ്ടുതന്നെ എല്ലാവിധ മുൻകരുതലുകളും എടുത്തിരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അറബിക്കടലിൽ മഹാരാഷ്ട്രയ്ക്ക് സമീപം ചക്രവാതചുഴി നിലനിൽക്കുന്നുവെന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്.

Exit mobile version